പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് സൂചന; ബിജെപി പാർലമെന്ററി പാർട്ടി യോഗം നാളെ

വെള്ളി, 24 മെയ് 2019 (08:05 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും പുതിയ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടക്കുന്നു. പുതിയ സർക്കാരിന്റെ സത്യപ്രതിഞ്ജ ഞായറാഴ്ച നടന്നേക്കുമെന്നാണ് സൂചന. ഇതിനു മുന്നോടിയായി ബിജെപി പാർലമെന്ററി പാർട്ടി യോഗം നാളെ ചേരും. നരേന്ദ്രമോദിയെ പാർലമെന്ററി പാർട്ടി നേതാവായി തെരഞ്ഞെടുക്കും. 
 
പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞ, മന്ത്രിമാർ ആരൊക്കെ തുടങ്ങിയ കാര്യങ്ങളിലെ ചർച്ചകളും യോഗത്തിൽ ഉണ്ടായേക്കും. കേവല ഭൂരിപക്ഷത്തിന് 272 സീറ്റ് മതിയെന്നിരിക്കെ, ബിജെപിക്ക് തനിച്ച് 302 എംപിമാരുണ്ട്. എൻഡിഎ സഖ്യത്തിന് 352 എംപിമാരുടെ അംഗബലമാണുള്ളത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍