നരേന്ദ്ര മോഡി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രാജ്യത്ത് വര്‍ഗീയത രൂക്ഷമായ സാഹചര്യത്തില്‍ അസഹിഷ്‌ണുതയ്‌ക്കെതിരെ പ്രതികരിച്ച ബോളിവുഡ് സൂപ്പർ താരം അമിര്‍ ഖാനെതിരെ ശിവസേന പഞ്ചാബ് ഘടകം രംഗത്ത്. അമിര്‍ ഖാന്റെ മുഖത്തടിക്കുന്നവര്‍ക്ക് ഒരോ തല്ലിനും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്യുന്നതായി പഞ്ചാബ് ശിവസേന ചെയര്‍മാന്‍ രാജീവ് ടാന്റണ്‍ വ്യക്തമാക്കി.
ശിവസേനയില്‍ നിന്ന് നിന്ന് ഒരു ലക്ഷം രൂപ ലഭിക്കാന്‍ ഈ ഹോട്ടലിലെ മാനേജര്‍ക്കും ജോലിക്കാര്‍ക്കും കൂടാതെ അമിറിന്റെ സിനിമ സെറ്റിലെ ആളുകള്‍ക്കും ഇതൊരു സുവര്‍ണ്ണാവസരമാണെന്നും രാജീവ് ടാന്റണ്‍ പറഞ്ഞു. രാജ്യസ്‌നേഹികളായ ആരെങ്കിലും ആമിറിനെ ലുധിയാനയില്‍ വെച്ച് മുഖത്തടിച്ചാല്‍ ഈ പരിതോഷികം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ലുധിയാനയില്‍ എത്തിയ അമിര്‍ ഖാന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ മുന്നില്‍ പ്രതിഷേഷം നടത്തിയ ശിവസേന പ്രവര്‍ത്തകര്‍ താരത്തിന്റെ ചിത്രങ്ങള്‍ കീറുകയും കത്തിക്കുകയും ചെയ്‌തു. ശിവസേന പ്രവര്‍ത്തകര്‍ അപകീര്‍ത്തികരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്‌തു.
രാജ്യത്ത് നടക്കുന്ന ചില സംഭവങ്ങള്‍ ഭയപ്പെടുത്തുന്നുവെന്നും ഇതിനെ തുടര്‍ന്ന് കലാകാരന്മാര്‍ പ്രതിഷേധിക്കുന്നതും പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുന്നതും നല്ല കാര്യമാണെന്നും അമിഖാന്‍ പറഞ്ഞിരുന്നു. അസഹിഷ്‌ണുതയ്‌ക്കെതിരെ ആമി ഖാന്റെ ഭാര്യ കിരണ്‍ റാവുവാണ് പ്രതികരിച്ചത്. പത്രം തുറക്കാന്‍ പോലും ഭയമാണെന്നും ചിലപ്പോള്‍ രാജ്യം വിട്ടു പോകുന്നത് പോലും ആലോചിക്കുന്നതായിട്ടാണ് അവര്‍ പറഞ്ഞത്.