പ്രധാനമന്ത്രി നരേന്ദ്ര മോഡി ഡല്‍ഹി മെട്രോയില്‍ യാത്രനടത്തി

Webdunia
ശനി, 25 ഏപ്രില്‍ 2015 (13:34 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡി ആദ്യമായി ഡല്‍ഹി മെട്രോ ട്രെയിനില്‍ യാത്രനടത്തി. ഡല്‍ഹിയിലെ ദൗലകോനില്‍ നിന്നും ദ്വാരക വരെയാണ്  മോഡി മെട്രോ ട്രെയിനില്‍ യാത്രചെയ്തത്. 
 
യാത്രയ്ക്ക് ഇ. ശ്രീധരനും ഡല്‍ഹി മെട്രോയ്ക്കും മോഡി ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. ശ്രീധരന്‍ജി എപ്പോഴും തന്നോട് മെട്രോയില്‍ യാത്ര ചെയ്തു നോക്കാന്‍ ആവശ്യപ്പെടുമായിരുന്നുവെന്നും എന്ന് അതിനുള്ള അവസരം ലഭിച്ചുവെന്നും മോഡി ട്വിറ്ററില്‍ കുറിച്ചു.