മോദി സര്‍ക്കാര്‍ ഓന്തിനേക്കാള്‍ വേഗത്തില്‍ നിറംമാറുന്നുവെന്ന് ശിവസേന

Webdunia
വ്യാഴം, 5 മെയ് 2016 (17:00 IST)
നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശിവസേനയുടെ പരിഹാസം. ഓന്തിനേക്കാള്‍ വേഗത്തില്‍ നിറംമാറുന്നതാണ് ഇപ്പോഴത്തെ മോദി സര്‍ക്കാര്‍. ഹുറിയത് നേതാക്കള്‍ കാഷ്മീര്‍ വിഷയം സംസാരിക്കാന്‍ പാക്കിസ്ഥാനിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഹുറിയത് നേതാക്കള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന്റെ ഭാഗമാണിതെന്നു സേന പറയുന്നു.

മുഖപത്രമായ സാംനയുടെ മുഖപ്രസംഗത്തിലാണ് ശിവസേന സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. ഭാവിയില്‍ മസൂദ് അസ്ഹര്‍, ദാവൂദ് ഇബ്രാഹിം, സാക്കിറുള്‍ ലഖ്വി എന്നിവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് കശ്‌മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യപ്പെട്ടാല്‍ അദ്ഭുതപ്പെടാനില്ലെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ഹുറിയത് നേതാക്കളോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ സമീപനമാണ് ശിവസേനയെ ചൊടിപ്പിച്ചത്.
Next Article