മോഡി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘രാഹുല്‍ ഉള്ളി’ പ്രചാരണം

Webdunia
തിങ്കള്‍, 27 ജൂലൈ 2015 (14:55 IST)
വിലക്കയറ്റം തടയുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി രാഹുല്‍ ഉള്ളിയുമായി കോണ്‍ഗ്രസ് രംഗത്ത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് മോഡി സര്‍ക്കാരിനെതിരെ വ്യത്യസ്തമായ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു കിലോ ഉള്ളി  അഞ്ചുരൂപയ്ക്കാണ് നല്‍കുന്നത്.

രാഹുല്‍ ഗാന്ധി ഉള്ളിയെന്നാണ് പേരിട്ടാണ്  വിലകുറച്ച് നല്‍കുന്ന ഉള്ളിക്ക് പ്രാദേശിക കോണ്‍ഗ്രസ്സുകാര്‍ പേരിട്ടിരിക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ഉള്ളിക്ക് കിലോക്ക് അഞ്ച് രൂപ, മോഡി ഉള്ളിക്ക് കിലോക്ക് 40 രൂപ എന്ന തരത്തില്‍ പോസ്റ്ററുകളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പതിച്ചിട്ടുണ്ട്. മുന്‍പ് 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ പേരില്‍ ഇവിടെ സൌജന്യ പാല്‍ വിതരണവും നടത്തിയിരുന്നു.