ത്രിരാഷ്‌ട്ര സന്ദര്‍ശനത്തിനു ശേഷം മോഡി തിരിച്ചെത്തി; പരിപൂര്‍ണ തൃപ്തിയോടെ

Webdunia
ശനി, 18 ഏപ്രില്‍ 2015 (08:08 IST)
ത്രിരാഷ്‌ട്ര സന്ദര്‍ശനം പൂര്‍ത്തിയാകി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍ തിരിച്ചെത്തി. ഇന്നു പുലര്‍ച്ചെ വ്യോമസേനയുടെ പാലം ബെയ്സിലാണ് ഫ്രാന്‍സ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിനു ശേഷം മോഡി എത്തിയത്. ബിജെപി ഡല്‍ഹി ഘടകം അധ്യക്ഷന്‍ സതീഷ് ഉപാദ്യായയും പാര്‍ട്ടി എംഎല്‍എമാരും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

കാനഡയില്‍ നിന്നും ഇന്ത്യയിലേക്കു തിരിച്ച പ്രധാനമന്ത്രിയുടെ വിമാനം ഫ്രാങ്ക്ഫോര്‍ട്ടില്‍ ഇന്ധനം നിറയ്ക്കുവാന്‍ മാത്രമാണ് ഇറക്കിയത്. കാനേഡിയന്‍ പ്രധാനമന്ത്രി സ്റീഫന്‍ ഹാര്‍പ്പര്‍ക്ക് തനിക്ക് നല്‍കിയ ഊഷ്മള സ്വീകരണത്തിന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ നന്ദിയും അറിയിച്ചു. 'പരിപൂര്‍ണ തൃപ്തിയോടെയാണ് ഞാന്‍ കാനഡയില്‍ നിന്നു പോവുന്നത്. ഈ സന്ദര്‍ശനം ഇന്ത്യ-കാനഡ ബന്ധത്തെ കൂടുതല്‍ ശക്തമാക്കും. കാനഡയിലെ ജനങ്ങള്‍ക്ക് എന്റെ നന്ദി- ഇന്ത്യയിലേക്കു തിരിക്കും മുന്‍പ് മോഡി ട്വീറ്റ് ചെയ്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.