ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമ, സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു

Webdunia
ബുധന്‍, 31 ഒക്‌ടോബര്‍ 2018 (10:57 IST)
ഉരുക്കുമനുഷ്യൻ സർദാർ വല്ലഭായ് പട്ടേലിന്റെ 182 മീറ്റർ പ്രതിമ– സ്റ്റാച്യൂ ഓഫ് യൂണിറ്റി– ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്‌തു. സർദാർ സരോവർ ഡാമിൽ സ്ഥിതി ചെയ്യുന്ന പ്രതിമ രാവിലെ പത്തരയോടെയാണ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. 
 
സർദാർ പട്ടേലിന്റെ ജന്മശതാബ്ദി ദിനത്തിൽ തന്നെയാണ് ഉദ്ഘാടനമെന്നതും ശ്രദ്ധേയമാണ്. ഗുജറാത്തിലെ നർമദ ജില്ലയിൽ സർദാർ സരോവർ അണക്കെട്ടിന് അഭിമുഖമായി നിർമിച്ച പട്ടേൽ പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്. പ്രതിമയ്ക്കു സമീപം നിർമിച്ച ‘ഐക്യത്തിന്റെ മതിലും’ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്‌തു.
 
സർദാർ പട്ടേൽ മ്യൂസിയം, കൺവൻഷൻ സെന്റർ, പൂക്കളുടെ താഴ്‍വര, വിനോദസഞ്ചാരികൾക്കായുള്ള ടെന്റ് സിറ്റി തുടങ്ങി ഒട്ടേറെ പദ്ധതികൾ ഉൾപ്പെട്ടതാണ് പ്രതിമാ സമുച്ചയം.

അനുബന്ധ വാര്‍ത്തകള്‍

Next Article