ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബംഗ്ളാദേശ് തലസ്ഥാനമായ ധാക്കയിലേക്കു പുറപ്പെട്ടു. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വെള്ളിയാഴ്ച തന്നെ ധാക്കയിലെത്തി. ധാക്കയിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണം നല്‍കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയതായി.
അതിര്‍ത്തി പുനര്‍നിര്‍ണയം, വ്യാപാര - വ്യാണിജ്യ കരാറുകള്‍ എന്നിവകളിലാകും ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുക. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ആശയ കുഴപ്പങ്ങളും ചര്‍ച്ചയാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കി കൂടുതല്‍ കരാറുകളില്‍ ഒപ്പുവെക്കാനാണ് ഇന്ത്യയും ബംഗ്ലാദേശും ധാരണയാകുക.
റെയില്‍, റോഡ്, ജലഗതാഗതം മെച്ചപ്പെടുത്തുക, സുരക്ഷാ സഹകരണം വിപുലമാക്കുക തുടങ്ങിയവയാകും മോദിയുടെ രണ്ടുദിവസത്തെ സന്ദര്‍ശനത്തിലെ മുഖ്യ ചര്‍ച്ചാവിഷയം. ധാക്ക വഴിയുള്ള കൊല്‍ക്കത്ത-അഗര്‍ത്തല ബസ് സര്‍വീസും ധാക്ക-ഷില്ലോങ്-ഗുവാഹാട്ടി ബസ് സര്‍വീസും മോദിയും ഹസീനയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. കപ്പല്‍ഗതാഗത ഉടമ്പടിയുള്‍പ്പെടെ വിവിധ കരാറുകള്‍ ഇരുരാജ്യങ്ങളും ഒപ്പുവെക്കും.