ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 22 ഡിസം‌ബര്‍ 2024 (17:47 IST)
MODI
ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദിക്ക് ഉയര്‍ന്ന സിവിലിയന്‍ ബഹുമതി നല്‍കി കുവൈത്ത്. വൈറ്റ് വിശിഷ്ട മെഡല്‍ മുബാറക്ക് അല്‍ കബീര്‍ കുവൈത്ത് അമീര്‍ സമ്മാനിച്ചു. മുന്‍പ് ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ബുഷ് എന്നിവര്‍ക്കും ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മോദിക്ക് മറ്റൊരു രാജ്യം നല്‍കുന്ന ഇരുപതാമത് അന്താരാഷ്ട്ര അവാര്‍ഡാണിത്. കഴിഞ്ഞദിവസം കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തോട് നരേന്ദ്രമോദി സംസാരിച്ചിരുന്നു.
 
ലോകത്തിന്റെ വളര്‍ച്ചയുടെ എന്‍ജിനായി ഇന്ത്യ മാറുമെന്ന് കുവൈത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കുവൈത്ത് ഉള്‍പ്പെടെയുള്ള ലോകത്തിനാവശ്യമായ കഴിവുള്ള പ്രതിഭകളെ നല്‍കാന്‍ ഇന്ത്യ സജ്ജമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. കൂടാതെ യുപിഐ കുവൈത്തില്‍ നടപ്പാക്കുന്ന കാര്യവും പ്രതീക്ഷിക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article