"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

അഭിറാം മനോഹർ

തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2024 (16:14 IST)
Hanumankind, Modi
ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നടന്ന പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റാപ്പര്‍ ഹനുമാന്‍ കൈന്‍ഡും തമ്മില്‍ കണ്ടുമുട്ടിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. യുഎസ്- ഇന്ത്യ ബന്ധം ശക്തിപ്പെടുത്തിന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ത്രിദിന യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി നാസൗ കൊളീസിയത്തില്‍ നടന്ന മോദിയും യുഎസും എന്ന പരിപാടിയിലാണ് അപൂര്‍വ കൂടിക്കാഴ്ച.
 
മലയാളിയായ റാപ്പര്‍ സൂരജ് ചെറുകാട് ബിഗ് ഡ്വാഗ്‌സ് എന്ന പാട്ട് പുറത്തുവന്നതോടെയാണ് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. യുഎസിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഹനുമാന്‍ കൈന്‍ഡിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഹസ്തദാനം നല്‍കുകയും ആലിംഗനം ചെയ്യുകയുമായിരുന്നു. ആലിംഗനം ചെയ്യുന്നതിന് മുന്‍പ് പ്രധാനമന്ത്രി ജയ് ഹനുമാന്‍ എന്ന് വിളിച്ചതും ശ്രദ്ധേയമായി. ഗായകന്‍ ആദിത്യ ഗാധ്വി, സംഗീതസംവിധായകന്‍ ദേവി ശ്രീ പ്രസാദ് എന്നിവരുള്‍പ്പെടെയുള്ള മറ്റ് കലാകാരന്മാരുടെ പ്രകടനങ്ങളും ചടങ്ങില്‍ ഉണ്ടായിരുന്നു.
 

VIDEO | PM Modi (@narendramodi) welcomed by music artists Hanumankind, Aditya Gadhvi and Devi Sri Prasad (@ThisIsDSP) onstage at the Community Event at Nassau Coliseum in New York earlier today. #PMModiUSVisit

(Source: Third Party) pic.twitter.com/thZKkxDEw2

— Press Trust of India (@PTI_News) September 22, 2024

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍