ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ശനി, 21 സെപ്‌റ്റംബര്‍ 2024 (17:23 IST)
ചിലരാജ്യങ്ങളില്‍ ജോലി സമയം വളരെ കൂടുതലാണ്. ഇത്തരം രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന അഞ്ചുരാജ്യങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. ഇതില്‍ ആദ്യത്തേത്ത് ഭുട്ടാനാണ്. ഭുട്ടാനിലെ ആഴ്ചയില്‍ ശരാശരി വര്‍ക്കിങ് മണിക്കൂര്‍ 54.4 മണിക്കൂറാണ്. അടുത്തത് യുഎഇ ആണ്. 50.9 മണിക്കൂറാണ് ആഴ്ചയിലെ ശരാശരി ജോലി സമയം. ഇവിടെ തൊഴിലാളികള്‍ക്ക് ആരോഗ്യത്തിനും മറ്റു ജീവിത ചിലവുകള്‍ വഹിക്കുന്നതിനും ഇത്രയും മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും. ലെസോതോ എന്ന രാജ്യത്ത് 50.4 മണിക്കൂറാണ് ആഴ്ചയില്‍ ശരാശരി ജോലി ചെയ്യേണ്ടത്. 
 
കോംഗോയില്‍ ജീവിതചിലവിനായും മറ്റും ഒരാള്‍ ആഴ്ചയില്‍ ശരാശരി48.6 മണിക്കൂര്‍ ജോലി ചെയ്യണം. ഖത്തറില്‍ 48 മണിക്കൂറാണ് ശരാശരി ജോലി സമയം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍