ധൈര്യമായിട്ട് താമസിക്കാം; ലോകത്ത് ഏറ്റവും വൃത്തിയുള്ള ഏഴുരാജ്യങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 25 ജൂണ്‍ 2024 (11:02 IST)
ഒരു പ്രദേശം ജീവിക്കാന്‍ ഏറ്റവും അനുയോജ്യമെന്ന് മനസില്‍കരുതുമ്പോള്‍ ആദ്യം തോന്നുന്നത് അവിടെത്തെ വൃത്തി തന്നെയാണ്. ലോകത്ത് ഏറ്റവും വൃത്തിയുള്ള ചില രാജ്യങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതില്‍ ആദ്യ സ്ഥാനത്തുള്ളത് ഫിന്‍ലാന്റാണ്. ഇവിടെത്തെ വായുവും ജലവും ശുദ്ധമാണ്. എന്‍വയോണ്‍മെന്റ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സിലും ഗ്രീന്‍ എക്കണോമി ഇന്‍ഡക്‌സിലും മുന്നിലാണ് ഫിന്‍ലാന്റ്. രണ്ടാം സ്ഥാനത്ത് സ്വീഡനാണ്. ഇവിടെ മലിനീകരണത്തിനെതിരെ ശക്തമായ നിയമങ്ങള്‍ തന്നെയുണ്ട്. ലോകത്തെ മൂന്നാമത്തെ സമ്പന്ന രാഷ്ട്രമായ നോര്‍വെ വൃത്തിയുടെ കാര്യത്തിലും മുന്നിലാണ്. ഹൈഡ്രോപവര്‍ ഊര്‍ജമാണ് ഇവിടെ കൂടുതലും ഉപയോഗിക്കുന്നത്. 
 
സ്വിസര്‍ലാന്റില്‍ മികച്ച വേസ്റ്റ് മാനേജ് മെന്റ് സംവിധാനമാണുള്ളത്. കൂടാതെ ശക്തമായ നിയമങ്ങളും ഉണ്ട്. ശുചിത്വത്തില്‍ ലക്‌സംബര്‍ക്കും മുന്നിലാണ്. ചെറിയരാജ്യമാണെങ്കിലും ഇവിടത്തെ ഇപിഐ സ്‌കോര്‍ 82.3 ആണ്. യൂറോപ്യന്‍ രാഷ്ടമായ ആസ്ട്രിയയും വൃത്തിയില്‍ മുന്നിലാണ് ഇവിടത്തെ ഇപി ഐ സ്‌കോര്‍ 79.6 ആണ്. കൂടാതെ യുകെ, ഡെന്‍മാര്‍ക്ക്, ഐസ്ലാന്റ് എന്നീരാജ്യങ്ങളും വൃത്തിയില്‍ മുന്നിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍