ലോകത്ത് ഏറ്റവും കൂടുതല്‍ വെജിറ്റേറിയന്‍സുള്ള രാജ്യങ്ങളില്‍ ആദ്യ സ്ഥാനത്ത് ഇന്ത്യയാണ്. ജനസംഖ്യയുടെ 20-40 ശതമാനം പേരും വെജിറ്റേറിയന്‍സാണെന്നാണ് പറയുന്നത്. മതം, സംസ്‌കാരം എന്നീ കാരണങ്ങളാണ് ഇന്ത്യക്കാരില്‍ വെജിറ്റേയന്‍സുണ്ടാകാന്‍ കാരണം. മെക്‌സിക്കോയിലെ 19 ശതമാനത്തോളം പേരും വെജിറ്റേറിയന്‍സാണ്. അര്‍ബന്‍ ഏരിയകളിലാണ് ഇവര്‍ കൂടുതലുള്ളത്. തായ് വാനിലെ 12-14 ശതമാനം പേരും വെജിറ്റേറിയനാണ്. ഇതിന് കാരണം ബുദ്ധമതത്തിന്റെ സ്വാധീനവും ആരോഗ്യപരമായ ചിന്തകളുമാണ്. ഇസ്രയേലിലെ 13 ശതമാനത്തോളം പേരും വെജിറ്റേറിയനാണെന്നാണ് സര്‍വേകള്‍ പറയുന്നത്.
ആസ്‌ട്രേലിയയിലെ 12ശതമാനത്തോളം പേര്‍ വെജിറ്റേറിയനാണ്. ഇത് ഇവിടെ ജീവിത ശൈലിയായി ആളുകള്‍ തിരഞ്ഞെടുക്കാറുണ്ട്. അര്‍ജന്റീനയിലും ഫിന്‍ലാന്റിലും സ്വീഡനിലും 12 ശതമാനം പേര്‍ പച്ചക്കറിക്കാരാണ്. സമാനമായ കണക്കാണ്. ഇവിടെ സര്‍ക്കാരുകള്‍ ഇതിന് പ്രോത്സാഹനം നല്‍കുന്നുണ്ട്. യുകെയിലും ജര്‍മനിയിലും 9 ശതമാനം പേര്‍ വെജിറ്റേറിയനാണ്.