ലെബനനിൽ ആക്രമണവുമായി ഇസ്രായേൽ, പടക്കപ്പൽ വിന്യസിച്ച് യു എസ് : പശ്ചിമേഷ്യയിൽ യുദ്ധഭീതി

അഭിറാം മനോഹർ

വെള്ളി, 20 സെപ്‌റ്റംബര്‍ 2024 (16:11 IST)
പേജര്‍, വോക്കി ടോക്കി സ്‌ഫോടനപരമ്പരകള്‍ക്ക് പിന്നാലെ ലബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി. ഇതോടെ മധ്യപൂര്‍വദേശത്ത് യുദ്ധഭീതി രൂക്ഷമായി. ഇസ്രായേലിന്റെ വ്യോമാക്രമണം യുദ്ധപ്രഖ്യാപനമാണെന്ന് ഹിസ്ബുല്ലയുടെ സെക്രട്ടറി ജനറല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മധ്യപൂര്‍വദേശത്ത് കാര്യങ്ങള്‍ കൂടുതല്‍ കലുഷിതമായ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തി കൊണ്ട് യു എസും രംഗത്തുണ്ട്.
 
 ലെബനന്‍- ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ മധ്യപൂര്‍വദേശത്തെ സൈനികരുടെ എണ്ണം യു എസ് 50,000 ആയി ഉയര്‍ത്തി. വ്യോമസേനയുടെ പോര്‍വിമാനങ്ങളും 13 യുദ്ധകപ്പലും മേഖലയില്‍ യു എസ് വിന്യസിച്ചിട്ടുണ്ട്. യുദ്ധത്തിലേക്ക് നീങ്ങുന്നതിനെതിരെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ ഇസ്രായേലിന് യു എസ് സൈനിക പിന്തുണ നല്‍കാനാണ് സാധ്യതകളധികവും.
 
 കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിടുക്ക് മുതല്‍ ഒമാന്‍ കടലിടുക്ക് വരെയുള്ള മേഖലകളിലാണ് യു എസ് നാവികസേനയുടെ പടക്കപ്പല്‍ വ്യൂഹം വ്യാപിച്ചുകിടക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍