പേജർ സ്ഫോടനത്തിന് പിന്നാലെ ഹിസ്ബുള്ളയുടെ വോക്കി ടോക്കികളും പൊട്ടിത്തെറിച്ചു, 9 മരണം, അടിയന്തിര യോഗം വിളിച്ച് യു എൻ രക്ഷാസമിതി

അഭിറാം മനോഹർ

വ്യാഴം, 19 സെപ്‌റ്റംബര്‍ 2024 (11:24 IST)
ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിരിക്കുന്നത്. ലബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നതെന്ന് യു എന്‍ വ്യക്തമാക്കി. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണങ്ങള്‍ ആക്കരുതെന്ന് യു എന്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.
 
അതേസമയം ലെബനനില്‍ ഇന്നലെയുണ്ടായ വോക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് ആക്രമണങ്ങളില്‍ പരിക്കേറ്റതായാണ് വിവരം. ഹിസ്ബുള്ള പേജറുകളില്‍ നടത്തിയ ആക്രമണത്തിന് സമാനമായ ആക്രമണമാണ് വോക്കി ടോക്കി ആക്രമണത്തിലും ഉണ്ടായത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍