Israel Lebanon Conflict: ഗുരുതരമായ സുരക്ഷാവീഴ്ച സംഭവിച്ചു, ഇസ്രായേലിന് കനത്ത തിരിച്ചടി നൽകുമെന്ന് ഹിസ്ബുള്ള

അഭിറാം മനോഹർ

ബുധന്‍, 18 സെപ്‌റ്റംബര്‍ 2024 (10:57 IST)
Hezbullah, Israel
ലെബനനിലുണ്ടായ പേജര്‍ സ്‌ഫോടങ്ങളില്‍ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരം. കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. ലെബനനിലെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരത്തിലേറെ പേജറുകള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദാണെന്നാണ് ലെബനന്‍ ആരോപിക്കുന്നത്. സംഭവത്തിന് പിന്നാലെ ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ലെബനന്‍ വ്യക്തമാക്കി.
 
 ഭീഷണിക്ക് പിന്നാലെ ഇസ്രായേലില്‍ സുരക്ഷ ശക്തമാക്കി. ടെല്‍ അവീവിലേക്കുള്ള സര്‍വീസുകള്‍ വിമാനകമ്പനികള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ലെബാനനില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 2800ലധികം പേര്‍ക്കാണ് പരിക്കേറ്റത്. ആസൂത്രിത ഇലക്ട്രോണിക് ആക്രമണമായിരുന്നു ഹിസ്ബുള്ളക്കെതിരെയുണ്ടായത്. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിലുള്ള ഭിന്നത് രൂക്ഷമായിരിക്കെയാണ് ആക്രമണം. മരിച്ചവരിലും പരിക്കേറ്റവരിലും ഉന്നതരായ ഹിസ്ബുള്ള നേതാക്കളും ഉണ്ടെന്നാണ് സൂചന.
 
ലെബനനിലെ ഇറാന്‍ അംബാസിഡര്‍ക്കും പേജര്‍ സ്‌ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. വരുന്ന മണിക്കൂറുകളില്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമേഷ്യ തുറന്ന യുദ്ധത്തിലേക്ക് നീങ്ങുമോയെന്ന ആശങ്ക കനക്കുകയാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍