മോഡിയുടെ വിമാനവും ഉക്രൈനില്‍ വെടിവെച്ചിടുമായിരുന്നു!!

Webdunia
വെള്ളി, 18 ജൂലൈ 2014 (15:08 IST)
തകര്‍ന്ന മലേഷ്യന്‍ വിമാനം എം എച്ച് 17  കടന്ന് പോയ അതേ പാതയില്‍ പ്രധാ‍ന മന്ത്രി മോഡിയുടെ വിമാനമായ എയര്‍ ഫോഴ്സ് വണ്ണും യാത്രചെയ്യാനിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.മലേഷ്യന്‍ വിമാനം അപകടത്തില്‍ പെട്ടിരുന്നില്ലെങ്കില്‍ ഇതേ പാതയില്‍ മോഡിയുടെ വിമാനം യാത്ര ചെയ്യുമായിരുന്നു.

എം എച്ച് 17 തകര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് എയര്‍ ഫോഴ്സ് വണ്‍ ഫ്രാങ്ഫര്‍ട്ടില്‍ നിന്ന് യാത്ര തിരിച്ചത്. എന്നാല്‍ അപകടത്തേത്തുടര്‍ന്ന് വിമാനം ഗതിമാറ്റുകയായിരുന്നു. വിമാനത്തിനു സുരക്ഷ ഭീഷണിയുണ്ടായെന്നുള്ള റിപ്പോര്‍ട്ടുകള്‍  ഊഹാപോഹങ്ങളാണെന്നും. വിമാനത്തിന് യാതൊരു സുരക്ഷഭീഷണിയുമുണ്ടായില്ലെന്നും കേന്ദ്ര വ്യോമയാനമന്ത്രിയായ അശോക് ഗജപതി രാജു അറിയിച്ചു.