മതവിദ്വേഷം വച്ചുപൊറുപ്പിക്കില്ല; ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ മോഡി

Webdunia
തിങ്കള്‍, 1 ജൂണ്‍ 2015 (19:23 IST)
സംഘപരിവാര്‍ നേതാക്കളുടെ ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍ അനാവശ്യമെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐക്കു നല്‍കിയ അഭിമുഖത്തിലാണു പ്രധാനമന്ത്രി വിവാദ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരേ രംഗത്തു വന്നത്.

മതത്തിന്റെ പേരില്‍ രാജ്യത്തു നടക്കുന്ന ഒരു തരത്തിലുള്ള വിവേചനവും താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്യം നമ്മുടെ ഭരണഘടന പൌരന്‍മാര്‍ക്ക് അനുവദിച്ചു നല്‍കുന്നുണ്ട്. ഇതില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചകളും തന്റെ സര്‍ക്കാര്‍ അനുവദിക്കില്ല അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നല്ല ദനങ്ങള്‍ തന്റെ ഒരു വര്‍ഷത്തെ ഭരണത്തിനുള്ളില്‍ തന്നെ രാജ്യത്ത് എത്തിയതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തിയുണ്ടെന്നും ഇതുവരെ ഒരു അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടില്ലെന്നും മോഡി വ്യക്തമാക്കി.