ദുരിതപ്പെയ്ത്ത് നാഗാലാൻഡിലും; 12 പേർ മരിച്ചു, 3000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Webdunia
വെള്ളി, 31 ഓഗസ്റ്റ് 2018 (15:54 IST)
നാഗാലാൻഡിൽ കനത്ത മഴയിൽ മരണം 12 ആയി, ശക്തമായി തുടരുന്ന മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആയതിനാൽ 3000 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഒരാഴ്ചയായി നാഗാലാൻഡിലെ പലയിടത്തു ശക്തമായ മഴ തുടരുകയാണ്. പലയിടത്തും ഉരുൾപൊട്ടൽ ഉണ്ടായതിനാൽ നിരവധി പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
 
400 ഗ്രാമങ്ങളെ പ്രളയദുരിതം ബാധിച്ചതായും മൂവായിരത്തിലധികം കുടുംബങ്ങളെ മറ്റിപ്പാർപ്പിച്ചാതായും നാഗാലാൻഡ് മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ വ്യക്തമാക്കി. രക്ഷാ പ്രവർത്തനങ്ങൾക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് നാഗാലാൻഡ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. അതേ സമയം രക്ഷാപ്രവർത്തനങ്ങൾക്കായി നാഗാലാൻഡിലേക്ക്  ദേശീയ ദുരന്ത നിവാരന സേനയെ അയച്ചതായി. കേന്ദ്ര അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article