നഗ്നനായി നടന്ന നാഗസന്യാസിയെ മര്‍ദ്ദിച്ച് തുണിയുടുപ്പിച്ചു

Webdunia
ഞായര്‍, 17 ഓഗസ്റ്റ് 2014 (16:50 IST)
അമര്‍നാഥ് യാത്രക്ക് പോകുകയായിരുന്ന നാഗ സന്യാസിയെ മര്‍ദ്ദിച്ച് തുണിയുടുപ്പിച്ചു.പഞ്ചാബിലാണ് സംഭവം നടന്നത്. അഞ്ച്
സിഖുകാര്‍ ചേര്‍ന്ന് സന്യാസിയെ വഴിയില്‍ വച്ച് തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

ഇവര്‍ സന്യാസിയെ മര്‍ദ്ദിക്കുന്നത് മൊബൈയിലില്‍ പകര്‍ത്തിയിരുന്നു  ദൃശ്യങ്ങള്‍ യുട്യൂബില്‍ എത്തിയതോടെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്.കഴിഞ്ഞ ജൂണ്‍ 28 മുതല്‍ ആഗസ്ത് 10 വരെ നടന്ന അമര്‍നാഥ് യാത്രക്കിടെയാണ് സന്യാസിക്ക് മര്‍ദ്ദനമേറ്റത്.

 
മൂന്നുപേര്‍ ചേര്‍ന്നാണ് മര്‍ദ്ദനത്തിന് തുടക്കമിടുന്നത് പിന്നീട് രണ്ട് പേര്‍കൂടി മര്‍ദ്ദിക്കാനിവര്‍ക്കൊപ്പം ചേരുകയായിരുന്നു. സന്യാസി വസ്ത്രങ്ങള്‍ ധരിച്ചതിനുശേഷവും ഇവര്‍ മര്‍ദ്ദനം തുടര്‍ന്നു.  റോഡിലിരുന്ന് മാപ്പ് അപേക്ഷിച്ചപ്പോഴാണ് ഇവര്‍ സന്യാസിയെ പോകാന്‍ അനുവദിച്ചത്.
ദൃശ്യങ്ങളില്‍ ഇവര്‍  സന്യാസിയെ പിന്തുടര്‍ന്ന് മര്‍ദ്ദിക്കുന്നതും കാണാം.