എന്‍ -95 മാസ്‌കുകളെ കേന്ദ്ര സര്‍ക്കാര്‍ അവശ്യവസ്തുവായി പ്രഖ്യാപിച്ചു; മാസ്‌കുകളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും ഇനി ശിക്ഷാര്‍ഹമായ കുറ്റം

ശ്രീനു എസ്
ചൊവ്വ, 26 മെയ് 2020 (09:02 IST)
എന്‍ -95 മാസ്‌കുകളെ കേന്ദ്ര സര്‍ക്കാര്‍ അവശ്യവസ്തുവായി പ്രഖ്യാപിച്ചു. ഇനി മാസ്‌കുകളുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും ശിക്ഷാര്‍ഹമായ കുറ്റമാണ്. പൂഴ്ത്തി വെപ്പ്, കരിഞ്ചന്ത, എന്‍ -95 മാസ്‌കുകളുടെ വ്യത്യസ്തമായ കൂടിയ വിലകള്‍ എന്നിവ സംബന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍, ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ എന്‍പിപിഎ എല്ലാ സംസ്ഥാന/കേന്ദ്ര ഭരണ സര്‍ക്കാരുകളുടെയും സ്റ്റേറ്റ് ഡ്രഗ് കണ്‍ട്രോളര്‍മാര്‍, ഫുഡ് ആന്‍ഡ് ഡ്രഗ് അധികാരികളോടും നിര്‍ദ്ദേശിച്ചു.
 
പാക്കറ്റില്‍ പ്രിന്റ് ചെയ്തു പ്രദര്‍ശിപ്പിച്ചിരിക്കുന്ന എംആര്‍പിയേക്കാല്‍ കൂടിയ വില വാങ്ങുന്ന സാഹചര്യമുണ്ടാവരുത്. ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് അനുസരിച്ച് റെയ്ഡ് നടത്തി ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ട്. നിലവില്‍ എന്‍ -95 മാസ്‌കുകള്‍ക്ക് ഗവണ്‍മെന്റ് വില കൃത്യമായി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ബോംബൈ ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article