രാമക്ഷേത്രം: പ്രിയങ്ക ഗാന്ധിയുടെ പ്രസ്‌താവനയ്ക്കെതിരെ മുസ്ലീം ലീഗ് അടിയന്തിര നേതൃയോഗം ഇന്ന്

Webdunia
ബുധന്‍, 5 ഓഗസ്റ്റ് 2020 (08:40 IST)
രാമക്ഷേത്രത്തിന്റെ ഭൂമിപൂജയെ പ്രിയങ്കാഗാന്ധി സ്വാഗതം ചെയ്‌ത വിഷയത്തിൽ ചർച്ച ചെയ്യാൻ മുസ്ലീം ലീഗ് വിളിച്ച അടിയന്തിര നേതൃയോഗം ഇന്ന് മലപ്പുറത്ത് ചേരും.രാവിലെ പതിനൊന്നു മണിക്ക് പാണക്കാട് തങ്ങളുടെ വസതിയിലാണ് ദേശീയ ഭാരവാഹികളുടെ യോഗം. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവരടക്കമുള്ള നേതാക്കൾ നേരിട്ടും മറ്റുള്ളവർ ഓൺലൈൻ വഴിയും ചർച്ചയിലും പങ്കെടുക്കും.
 
അതേസമയം ഉത്തരേന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിലാണ് പ്രിയങ്കാഗാന്ധിയുടെ പ്രതികരണമെന്ന് കോൺഗ്രസ് നേതാക്കൾ ലീഗിനെ അറിയിച്ചു. 2022ലെ യുപി തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് അയോദ്ധ്യ വിഷയം പ്രധാനപ്രചാരണ ആയുധമാക്കുമെന്ന് മുന്നിൽ കണ്ടാണ് പ്രിയങ്കയുടെ പ്രതികരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article