ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിന്റെ ഒന്നാംവാർഷികത്തിലാണ് രാമക്ഷേത്രനിർമാണത്തിനു തുടക്കംകുറിക്കുന്നത്.ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കം ചെയ്യൽ,മുത്തലാഖ് നിരോധനം,പൗരത്വ നിയമ ഭേദഗതി എന്നിവയെല്ലാം ബിജെപിയുടെ രൂപവത്‌കരണകാലം മുതലുള്ള മുദ്രാവാക്യങ്ങളാണ്.ഇവ നാലും തന്നെ രണ്ടാം തവണ അധികാരത്തിലേറി ആദ്യ വർഷം തന്നെ നടപ്പിലാക്കിയതായി ബിജെപി ഉയർത്തികാട്ടും.
1996 മുതൽ എല്ലാ തിരഞ്ഞെടുപ്പുകളിലും രാമക്ഷേത്ര നിർമാണം ബിജെപിയുടെ പ്രകടനപത്രികയിലെ ഭാഗമായിരുന്നു.ഇന്നിപ്പോൾ രാമക്ഷേത്ര നിർമാണം യാഥാർഥ്യമാകുമ്പോൾ ക്ഷേത്ര നിർമാണത്തെ സ്വാഗതം ചെയ്യുന്നതും വിമർശിക്കുന്നതും ഒരുപോലെ കൈപൊള്ളിക്കുമെന്ന നിലയിലാണ് കോൺഗ്രസ്. ഹിന്ദുത്വ വോട്ട് ബാങ്ക് നഷ്ടപ്പെടുത്താതിരിക്കുന്നതിന്റെ ഭാഗമായാണ് ഇന്നലെ അയോദ്ധ്യ ക്ഷേത്രനിർമാണത്തിൽ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കോൺഗ്രസിന്റെ നിലപാടിനെ കണക്കാക്കുന്നത്.