മുന്‍ വിദേശകാര്യ സഹമന്ത്രിയും മുസ്ലിംലീഗ് ദേശീയ അധ്യക്ഷനുമായ ഇ അഹമ്മദ് കുഴഞ്ഞുവീണു. ഇന്ന് ആരംഭിച്ച ബജറ്റ് സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ ആണ് കുഴഞ്ഞു വീണത്. ഉടന്‍ തന്നെ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം പുരോഗമിക്കുമ്പോള്‍ ആയിരുന്നു ഇ അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം സ്ട്രെക്ചറില്‍ ലോക്സഭ ഹാളിന് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു.
ആശുപത്രിയില്‍ എത്തിക്കുമ്പോഴും ഇ അഹമ്മദ് ബോധരഹിതന്‍ ആയിരുന്നു. മുമ്പ് അദ്ദേഹത്തെ ചികിത്സിച്ചിരുന്ന ഡോക്ടര്‍മാരില്‍ നിന്ന് ആര് എം എല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തി ഇ അഹമ്മദിനെ സന്ദര്‍ശിച്ചു.