ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചു, ഭാര്യ ഭര്‍ത്താവിനെ ചൂറ്റികയ്ക്കടിച്ച് കൊന്നു

Webdunia
ശനി, 25 ഏപ്രില്‍ 2015 (17:26 IST)
ശാരീരിക ബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ ഭാര്യ കൊലപ്പെടുത്തി. ഗുജറാത്തിലെ വഡോദരയിലാണു സംഭവം. ഭര്‍ത്താവിന്റെ കറുപ്പ് നിറം ഇഷ്ടപ്പെടാത്തതും കൊലപാതകത്തിന് കാരണമായി. ഭാര്യ ഫര്‍സാന മല്ലികിനെ (22)  പൊലീസ് അറസ്‌റ്റ് ചെയ്തു. ഫാറൂഖ്‌ മാലിക്‌ എന്ന യുവാവണ്‌ കൊല്ലപ്പെട്ടത്‌.

രണ്ടു വര്‍ഷം മുമ്പായിരുന്നു ഫര്‍സാനയും ഫറൂഖും തമ്മിലുള്ള വിവാഹം നടന്നത്. വീട്ടുകാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നായിരുന്നു വിവാഹം നടന്നത്. ഇവര്‍ക്ക് ഒരു കുട്ടിയുമുണ്ട്. അതിനു ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയ ഫര്‍സാന കൂടുതല്‍ സമയവും സ്വന്തം വീട്ടിലായിരുന്നു. തുടര്‍ന്ന് പത്ത് ദിവസം മുമ്പ് ഇരു വീട്ടുകാരും സംയുക്‍തമായി സംസാരിച്ച് ഫര്‍സാനയെ ഫറൂഖിന്റെ വീട്ടില്‍ എത്തിക്കുകയായിരുന്നു.

വീട്ടിലെത്തിയ ഫര്‍സാനയെ ഭര്‍ത്താവ് ശാരീരിക ബന്ധത്തിനു നിര്‍ബന്ധിച്ചു. തനിക്ക് താല്‍പ്പര്യമില്ലെന്നും ഫാറൂഖിന്റെ ശരീരത്തിന്റെ കറുത്ത നിറം ഫര്‍സാനയില്‍ വെറുപ്പ്‌ ഉളവാക്കുന്നതായും പറയുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ വഴക്ക് ഉണ്ടാക്കിയിരുന്നു.
ബലമായിട്ട് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്നതിനിടെയില്‍ കഴിഞ്ഞ ദിവസം ഇടയില്‍ ഫാറൂഖ്‌ ഫര്‍സാനയെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുണ്ട്‌. തുടര്‍ന്ന്‌ വ്യാഴാഴ്‌ച ഫാമില്‍ നില്‍ക്കുകയായിരുന്ന ഫാറൂഖിന്റെ തലയില്‍ പുറകിലൂടെ എത്തിയ ഫര്‍സാന ചൂറ്റിക ഉപയോഗിച്ച്‌ അടിക്കുകയായിരുന്നു. ഫര്‍സാനയെ കൊലപാതക കുറ്റം ആരോപിച്ച്‌ അറസ്‌റ്റ് ചെയ്‌തതായി പൊലീസ്‌ അറിയിച്ചു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.