താന്‍ കൊലപ്പെടുത്തിയ ഇരുപത്തിയഞ്ചുകാരിയായ ഭാര്യ തിരികെയെത്തിയതറിഞ്ഞ് യുവാവ് ഞെട്ടി. തമിഴ്നാട്ടിലെ ഡിണ്ടിക്കലിന് സമീപമാണ് സംഭവം.
രണ്ടുവര്‍ഷം മുമ്പായിരുന്നു ഗോമതിയും രംഗരാജും തമ്മിലുള്ള വിവാഹം നടന്നത്. തികഞ്ഞ മദ്യപാനിയായ രംഗരാജന്‍ നിരന്തരമായി പീഡിപ്പിക്കാന്‍ തുടങ്ങിയതോടെ ഗോമതി തിരികെ വീട്ടില്‍ പോകുകയായിരുന്നു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഗോമതിയെ താന്‍ കൊലപ്പെടുത്തിയതായി രംഗരാജന്‍ ചെന്നൈയിലുള്ള തന്‍റെ സഹോദരനെ അറിയിച്ചിരുന്നു. ഇദ്ദേഹം നല്‍കിയ വിവരമനുസരിച്ചാണ് വീട്ടില്‍ പൊലീസ് റെയിഡ് നടത്തുകയും രംഗരാജിന്‍റെ പൂട്ടികിടന്നിരുന്ന വീട്ടില്‍ നിന്ന് ചീഞ്ഞഴുകിയ നിലയിലുള്ള ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
തുടര്‍ന്ന് ഭാര്യയായ ഗോമതിയെ കൊലപ്പെടുത്തിയതിന് രംഗരാനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു. അകന്നു കഴിയുകയായിരുന്നെങ്കിലും ഗോമതി തന്നെ കാണാന്‍ വരാറുണ്ടെന്നായിരുന്നുവെന്നും ഇതിനിടെയിലാണ് കൊലപാതകം നടന്നതെന്നും രംഗരാജന്‍ പൊലീസിനോട് വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ പരസ്പരം കണ്ടിട്ട് രണ്ട് വര്‍ഷമായെന്ന് തിരികെയെത്തിയ ഗോമതി മൊഴി നല്‍കുകയും ചെയ്‌ത സാഹചര്യത്തില്‍ റെയ്‌ഡില്‍ ലഭിച്ച മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസിപ്പോള്‍.