മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് തിരിച്ചടി

Webdunia
ചൊവ്വ, 12 മെയ് 2015 (13:02 IST)
മുല്ലപ്പെരിയാറില്‍ം പുതിയ ഡാം നിര്‍മ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ സുപ്രീം കൊടതിയെ സമീപിച്ച തമിഴ്നാടിന് തിരിച്ചടി. പുതിയ ഡാം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ആഘാത പഠനം നടത്താനുള്ള കേരളത്തിന്റെ നടപടി തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന തമിഴ്നാടിന്‍റെ ആവശ്യം തള്ളിയ കോടതി വേനലവധിക്കുശേഷമേ ഹര്‍ജി പരിഗണിക്കാനാവൂയെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നതാവും ഉചിതമെന്നും വിലയിരുത്തി.

ഇതോടെ പരിസ്ഥിതി ആഘാതപഠനവുമായി കേരളത്തിനു മുന്നോട്ടു പോകാം.മാര്‍ച്ച് അവസാനമാണ് പുതിയ അണക്കെട്ടിനുള്ള പരിസ്ഥിതിയാഘാത പഠനത്തിന് സംസ്ഥാന വനംവകുപ്പ് അനുമതി നല്‍കിയത്. പഠനം നടത്താന്‍ നാഷണല്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡ് 2014 ഡിസംബറില്‍തന്നെ അനുമതി നല്‍കിയിരുന്നെങ്കിലും സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അപേക്ഷ പരിഗണിക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.

തുടര്‍ന്ന് ജലവിഭവ വകുപ്പ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയതോടെയാണ് പരിഹാരമുണ്ടായത്. ഇതിനെതിരെയാണ് തമിഴ്നാട് ഹർജി നൽകിയത്. പഠനം നടത്തുന്ന കേരളത്തിന്റെ നിലപാട് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നായിരുന്നു ഇവരുടെ നിലപാട്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.