തമിഴ്നാട്ടിലെ മുണ്ടിനെ ചൊല്ലിയുള്ള വിവാദത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നുവെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ ക്ലബ് അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്‍.
ക്ലബുകളിലെ നിരോധനം എടുത്തുകളയുവാന്‍ തയ്യാറാണ്. മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിനെ ബഹുമാനിക്കുന്നുവെന്നും അവര്‍ പറയുന്നതുസരിച്ച് നടപടികളെടുക്കുമെന്നും ഐസിസിയുടെ അധ്യക്ഷന്‍കൂടിയായ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.
മദ്രാസ് ഹൈക്കോടതി ജഡ്ജി ഡി ഹരിപരാന്തമനെ മുണ്ടുടുത്ത് ചെന്നതിന് പ്രവേശം നിഷേധിച്ച തമിഴ്നാട് ക്രിക്കറ്റ് ക്ലബിന്റെ നടപടി കഴിഞ്ഞ ദിവസങ്ങളില്‍ വിവാദമായിരുന്നു. സംഭവത്തെതുടര്‍ന്ന് പൊതുപരിപാടികളില്‍ മുണ്ടുടുത്തവരുടെ പ്രവേശം നിഷേധിക്കുന്നത് തടയുവാന്‍ പുതിയ നിയമം കൊണ്ടുവരുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നിയമസഭയില്‍ അറിയിച്ചിരുന്നു.