യുവതി കുഞ്ഞിനെ മുലയൂട്ടവെ വാഹനം കെട്ടിവലിച്ച സംഭവം; രാജ്യത്തെ ഞെട്ടിച്ച സംഭവത്തില്‍ വന്‍ ട്വിസ്റ്റ്

Webdunia
തിങ്കള്‍, 13 നവം‌ബര്‍ 2017 (09:53 IST)
ഗതാഗത നിയമം ലംഘിച്ചെന്ന് ആരോപിച്ച് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാർ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തിൽ വന്‍ ട്വിസ്റ്റ്. വാഹനം കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിന് മുന്‍പ് വാഹനത്തിനുള്ളില്‍ യുവതി മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും കുഞ്ഞ് വാഹനത്തിന് പുറത്തായിരുന്നുവെന്നും വെളിപ്പെടുത്തല്‍. 
 
കാര്‍ കെട്ടിവലിക്കുന്നതിന് മുമ്പ് പോലീസുകാരന്‍ മുന്നറിയിപ്പും നല്‍കിയിരുന്നും. ഇതിന്റെയെല്ലാം വിഡീയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വിഡീയോ പുറത്തു വന്നതോടെ യഥാര്‍ഥത്തില്‍ ആരാണ് കുറ്റം ചെയ്തതെന്ന കാര്യം സംശയത്തിലായി. 
 
നിയമം ലംഘിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനം നീക്കണമെന്ന് ആവശ്യപ്പെട്ട് പോലീസുകാന്‍ എത്തുമ്പോള്‍ വാഹനത്തിനുള്ളില്‍ യുവതി മാത്രമാണ് ഉണ്ടായിരുന്നത്. ഈ സമയത്ത് കുഞ്ഞ് വാഹനത്തിന് പുറത്ത് ബന്ധുവിന്റെ കയ്യിലായിരുന്നുവെന്നും പുതിയ വിഡീയോയില്‍ നിന്ന് വ്യക്തമാണ്. വാഹനം കെട്ടിവലിക്കാന്‍ തുടങ്ങിയപ്പോള്‍ പുറത്ത് ബന്ധുവിന്റെ കൈയ്യിലായിരുന്ന കുഞ്ഞിനെ യുവതി വാങ്ങിയ ശേഷം താന്‍ മുലയൂട്ടുകയായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.
 
സംഭവത്തിൽ ഒരു പൊലീസുകാരനെ സസ്പെൻഡ് ചെയ്തിരുന്നു. ട്രാഫിക്ക് പൊലീസ് കോണ്‍സ്റ്റബിൾ ശശാങ്ക് റാണയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തത്. വെള്ളിയാഴ്ച മുംബൈ മലാഡിലെ എസ് വി റോഡിലാണ് സംഭവം. പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ വഴിയാത്രക്കാരിലൊരാള്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെയാണ് വിഷയം എല്ലാവരും അറിഞ്ഞത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article