ഷൂട്ടിങ് നടക്കുന്നതിനിടെ മുംബൈ ഫിലിം സിറ്റിയിൽ വെടിവയ്പ്. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. സുരക്ഷാ ഏജൻസി നടത്തുന്ന രാജു ഷിൻഡെയുടെ വയറ്റിലാണ് വെടിയേറ്റത്. പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ബൈക്കിലെത്തിയ രണ്ടുപേരാണ് വെടിയുതിർത്തത്. ഇവരെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
പ്രമുഖ ബോളിവുഡ് താരം അമിതാഭ് ബച്ചനടക്കമുള്ള താരങ്ങൾ സംഭവസമയത്ത് ഫിലിം സിറ്റിയിലുണ്ടായിരുന്നു. തങ്ങൾ ഉണ്ടായിരുന്നതിന്റെ 20 അടി അകലത്താണ് വെടിവയ്പ്പുണ്ടായതെന്നു ബച്ചൻ ട്വീറ്റ് ചെയ്തു. വെടിവയ്പിൽ ഒരാൾ മരിച്ചതായി ബച്ചൻ ട്വീറ്റിൽ പറയുന്നു. ബച്ചന്റെ ട്വീറ്റിലൂടെയാണ് വെടിവയ്പ് സംഭവം പുറംലോകം അറിയുന്നത്.