മുംബൈയില്‍ കൊവിഡ് ദുരന്തത്തിന് സാധ്യത; കൊവിഡ് സ്ഥിരീകരിച്ച 1000പേരെ കാണാനില്ല

ശ്രീനു എസ്
തിങ്കള്‍, 22 ജൂണ്‍ 2020 (12:23 IST)
മുംബൈയിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകുമെന്ന് ആശങ്ക. കൊവിഡ് സ്ഥിരീകരിച്ച 1000പേര്‍ ആശുപത്രികളില്‍ നിന്ന് മുങ്ങിയതായി റിപ്പോര്‍ട്ട്. കടന്നുകളഞ്ഞവരില്‍ ഏറെപ്പേരും ചേരിപ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കു നല്‍കിയ മേല്‍വിലാസവും ഫോണ്‍ നമ്പരും തെറ്റാണ്. കൊവിഡ് ഉണ്ടെന്നറിഞ്ഞാല്‍ സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭീതിയാണ് ഇവര്‍ കടന്നുകളയാന്‍ കാരണമായതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഇവരെ കണ്ടുപിടിക്കുന്നതിന് നഗരസഭ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്.
 
മുംബൈയില്‍ സ്ഥിതി സമൂഹവ്യാപനത്തിലേക്ക് കടന്നതായി വിദഗ്ധര്‍ കരുതുന്നു. ഇതുവരെ നഗരത്തില്‍ അറുപത്തയ്യായിരത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂവായിരത്തിയഞ്ഞൂറിലധികം പേര്‍ക്ക് രോഗംമൂലം ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. സെക്കന്ററി അറ്റക്ക് തുടര്‍ന്നാല്‍ മൂന്നില്‍ ഒരാള്‍ക്ക് കൊവിഡ് വരാന്‍ സാധ്യതയുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article