നെസ് വാഡിയ പ്രീതിയെ അപമാനിച്ചു; അര്‍ജുന് നേരെ ആക്രോശിച്ചു

Webdunia
വ്യാഴം, 19 ജൂണ്‍ 2014 (15:13 IST)
ബോളിവുഡ് താരവും പ്രീതി സിന്റെയുടെ മുന്‍ കാമുകനും വ്യവസായിയുമായ നെസ് വാഡിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുനെയും ശാസിച്ചെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങളില്‍നിന്നാണ് നെസ് വാഡിയ അര്‍ജുനെയും ശകാരിക്കുന്ന ദൃശ്യം പുറത്തു വന്നത്. ഈ പ്രശ്നവും കിംഗ്സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെ തന്നെയാണ് എന്നതാണ് പ്രത്യേകത.

പ്രീതി സിന്റെയും നെസ് വാഡിയയും കൊമ്പുകോര്‍ത്ത നിമിഷം മറ്റ് കാണികളെ ശല്യംചെയ്യരുതെന്ന് അര്‍ജുന്‍ പറഞ്ഞതാണ് നെസ് വാഡിയ അര്‍ജുനെതിരെ തിരിയാന്‍ കാരണം.

പവലിയനിലെ മുന്‍നിര സീറ്റിനെ ചൊല്ലിയാണ് പ്രീതി സിന്‍റയും നെസ് വാഡിയയും കൊമ്പുകോര്‍ത്തത്. വാംഖഡെയിലെ ഗര്‍വാരെ പവലിയനിലാണ് സിന്റെയും വാഡിയയും തമ്മില്‍ വഴക്ക് നടന്നത്.