മുല്ലപ്പെരിയാർ വിഷയത്തില്‍ തമിഴ്നാടിന് അനുകൂലമായി വിധി നേടാൻ കാരണമായത് എഡിഎംകെ സർക്കാർ നടത്തിയ ശക്തമായ ഇടപെടലാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താനുള്ള നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളം സുപ്രീംകോടതിയിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താനുള്ള വിധിക്കെതിരെ ഹർജി നൽകിയ കാര്യം തമിഴ്നാട് മുൻ മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം കരുണാനിധി ജയലളിതയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
ഡാമില്‍ ജലനിരപ്പ് ഉയർത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സമിതി യോഗം ചേരുന്നതിന് സ്റ്റേ ചെയ്യണമെന്ന് കേരളം സുപ്രീംകോടതിയിൽ നൽകിയ പുന:പരിശോധനാ ഹർജിയിൽ ആവശ്യപ്പെട്ടിട്ടില്ലെന്ന് ജയലളിത ചൂണ്ടിക്കാട്ടി.