രഞ്ജി വേദിയില്‍ മുഹമ്മദ് അസ്ഹറുദ്ദീന്; ബിസിസിഐ വിശദീകരണം തേടി

Webdunia
ബുധന്‍, 14 ഒക്‌ടോബര്‍ 2015 (16:31 IST)
രഞ്ജി ട്രോഫി മത്സരത്തിനിടെ കളിക്കാര്‍ക്കും ഔദ്യോഗിക ചുമതലയുള്ളവര്‍ക്കുമായി നീക്കിവെച്ച സ്ഥലത്ത് മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ എത്തിയത് വിവാദമായി. വിദര്‍ഭയും ഡല്‍ഹിയും തമ്മിലുള്ള മത്സരത്തിനിടെ വിദര്‍ഭയുടെ താരങ്ങളും മുന്‍ ഇന്ത്യന്‍ താരങ്ങളുമായ വാസിം ജാഫര്‍, പരസ് മാംബറെ എന്നിവരുമായി അസ്ഹറുദ്ദീന്‍ സംസാരിച്ചതാണ് വിവാദമായത്.

സംഭവത്തില്‍ ബിസിസഐ ഡല്‍ഹി ക്രിക്കറ്റ്  അസോസിയേഷനോട് വിശദീകരണം തേടി.ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഉപാധ്യക്ഷന്‍ ചേതന്‍ ചൗഹാന്റെ ക്ഷണം സ്വീകരിച്ചാണ് അസ്ഹറുദ്ദീന്‍ രഞ്ജി വേദിയിലെത്തിയത്.ഒത്തുകളിയില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട അസ്ഹറുദ്ദീന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഇതുവരെ നീക്കിയിട്ടില്ല.