ഡെംഗിപ്പനി മാറി 15 ദിവസം കഴിഞ്ഞപ്പോള്‍ ഒരു കണ്ണിലെ കാഴ്ച കുറയുന്നു; ഡല്‍ഹിയില്‍ 49 കാരന് മ്യുകോര്‍മൈകോസിസ്, അസാധാരണങ്ങളില്‍ അസാധാരണമെന്ന് ഡോക്ടര്‍മാര്‍

ഞായര്‍, 14 നവം‌ബര്‍ 2021 (16:41 IST)
അസാധാരണങ്ങളില്‍ അസാധാരണമായ മ്യുകോര്‍മൈകോസിസ് ഡല്‍ഹിയില്‍ 49 കാരന് സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ് വൈറസ് ബാധ എന്നാണ് ഇത് അറിയപ്പെടുക. ഡെംഗിപ്പനി ഭേദമായ ആളിലാണ് മ്യുകോര്‍മൈകോസിസ് സ്ഥിരീകരിച്ചത്. ദക്ഷിണ ഡല്‍ഹിയിലെ അപ്പോളോ ആശുപത്രിയിലാണ് രോഗി ചികിത്സയിലുള്ളത്. നേരത്തെ കോവിഡ് ബാധിച്ചവരില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിരുന്നു. ഡല്‍ഹി ഡെംഗിപ്പനി കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ഡെംഗിപ്പനി ഭേദമായവരില്‍ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നത്. അസാധാരണമെന്നാണ് ഡോക്ടര്‍മാര്‍ ഇതിനെ വിശേഷിപ്പിച്ചത്. ഡെംഗിപ്പനി ഭേദമായി 15 ദിവസം കഴിഞ്ഞപ്പോള്‍ ഇയാള്‍ക്ക് കാഴ്ചശക്തി കുറയുന്നതുപോലെ തോന്നുകയായിരുന്നു. വൈദ്യസഹായം തേടിയപ്പോള്‍ ആണ് പോസ്റ്റ് ഡെംഗി മ്യുകോര്‍മൈകോസിസ് ആണെന്ന് സ്ഥിരീകരിച്ചത്. രോഗം ഗുരുതരമായാല്‍ ഒരു കണ്ണ് നീക്കം ചെയ്യേണ്ടിവരുന്ന അവസ്ഥയാണിത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍