ബ്ലാക്ക് ഫംഗസ് ബാധിച്ച് മൂന്നു കുട്ടികളുടെ കണ്ണുകള്‍ നീക്കം ചെയ്തു. 4,6,16 വയസ് പ്രായമുള്ള കുട്ടികളുടെ കണ്ണുകളാണ് നീക്കം ചെയ്തത്. മുംബൈയിലെ രണ്ടു ആശുപത്രികളിലായാണ് മുന്നുപേരുടേയും ശസ്ത്രക്രിയ നടന്നത്. ഇവര്‍ കൊവിഡ് ബാധിതരായിരുന്നു. കണ്ണു നീക്കം ചെയ്തില്ലായിരുന്നുവെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.