മദ്യപിക്കാന്‍ പണം നല്‍കാതിരുന്നതിന് മകന്‍ അമ്മയെ കൊലപ്പെടുത്തി. റ്റൂര്‍ ജില്ലയിലെ സിവുനി കപ്പം മേഖലയിലാണ് സംഭവം. 50 കാരിയായ ബെല്ലമ്മയാണ് കൊല്ലപ്പെട്ടത്. സംഭവമായി ബന്ധപ്പെട്ട്
29 കാരനായ ജെ. സുബ്രഹ്മണ്യത്തിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ട് ഇയാള്‍ സ്ഥിരം മാതാവ് ബെല്ലമ്മയുമായി കലഹിക്കാറുണ്ടായിരുന്നു.തിങ്കളാഴ്ച വീട്ടിലെത്തിയ ഇയാള്‍ ബെല്ലമ്മയോട് പണം ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തന്റെ പക്കല്‍ പണമില്ലെന്നും അതുകൊണ്ട് പണം തരില്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെ ഉറങ്ങാനായി പോയ ബെല്ലമ്മയെ ഇയാള്‍ കഴുത്തില്‍ പുതപ്പ് ചുറ്റിമുറുക്കി കൊലപ്പെടുത്തുകയായിരുന്നു.