ചുവന്നു തുടുത്തു നില്‍കുന്ന ചന്ദ്രനേ നിങ്ങള്‍ ഇന്നലെ കണ്ടിരുന്നോ? കണ്ടില്ലെങ്കില്‍ അത് നിങ്ങള്‍ക്ക് വളരെ നഷ്ടമാണ്. കാരണം ഇനി ഇത്തരത്തിലൊരു ദൃശ്യങ്ങള്‍ കാണണമെന്നുണ്ടെങ്കില്‍ വര്‍ഷങ്ങള്‍ കാത്തിരിക്കണം. എല്ലാ വര്‍ഷവും ചന്ദ്ര ഗ്രഹണം നടക്കാറുള്ളതാണ്. എന്നാല്‍ ചന്ദ്ര ഗ്രഹണത്തില്‍ ചന്ദ്രന്‍ ചുവന്നു തുടുക്കുന്ന റെഡ്മൂണ്‍ എന്ന പ്രതിഭാസം വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്നവയാണ്.
അത്തരത്തിലൊരു ചന്ദ്രഗ്രഹണമാണ് ഇന്നലെ നടന്നത്. ഈ മനോഹര കാഴ്ച കാണുന്നതിനായി ലോകമെമ്പാടും നിരവധിയാളുകള്‍ തടിച്ചുകൂടിയിരുന്നു. ഏഷ്യയിലും അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുമാണ് ചന്ദ്രഗ്രഹണം കാണാന്‍ കഴിഞ്ഞത്. ഇന്ത്യയില്‍ ഇതിന്റെ അവസാനപാദം മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു.
ഓസ്‌ട്രേലിയയിലെ സിഡ്‌നി ഒബ്‌സര്‍വേറ്ററിയില്‍ ചന്ദ്രന്‍ ചുവന്നുതുടുക്കുന്നതുകാണാന്‍ നൂറുകണക്കിനാളുകളാണെത്തിയത്. ഈ വര്‍ഷത്തെ രണ്ടാമത്തേയും അവസാനത്തേയും പൂര്‍ണ ചന്ദ്രഗ്രഹണമായിരുന്നു ബുധനാഴ്ച നടന്നത്. ഭൂമിയും സൂര്യനും ചന്ദ്രനും ഒരേനിരയില്‍ വരുന്ന പൗര്‍ണമിയിലാണ് ചന്ദ്രഗ്രഹണം നടക്കുന്നത്. ഏപ്രില്‍ 15നായിരുന്നു ഈവര്‍ഷത്തെ ആദ്യ ചന്ദ്ര ഗ്രഹണം.