ഹിന്ദുക്കള്‍ക്ക് ഒട്ടും ആത്മാഭിമാനമില്ലെന്നും ഹിന്ദുക്കള്‍ തകരാന്‍ കാരണം അതാണെന്നും പറഞ്ഞുകൊണ്ട് വീണ്ടും ആര്‍എസ് തലവന്‍ മോഹന്‍ ഭാഗവത് വാര്‍ത്തകളില്‍ നിറയുന്നു. ആത്മാഭിമാനം ഇല്ലാത്തതുമാത്രമല്ല എന്തൊക്കെ സംഭവിച്ചാലും ഹിന്ദുക്കള്‍ അതൊക്കെ പെട്ടന്ന് മറക്കുന്നതും ഭാഗവതിന്റെ കണ്ണില്‍ ഹിന്ദുക്കളുടെ ഒരു കുറ്റമാണ്. ഒരോ ഹിന്ദുവിന്റെ ഹൃദയത്തിലും ഹിന്ദു വിശ്വാസവും സംസ്‌കാരവും ജ്വലിപ്പിച്ച് കഴിഞ്ഞാല്‍ ഹിന്ദുക്കള്‍ക്ക് ശക്തി പ്രാപിക്കാനാവും എന്ന് ഈ പ്രതിസന്ധിക്ക ഭാഗവത് മറുമരുന്നും കണ്ടെത്തിയിട്ടുണ്ട്.
തന്റെ രാജസ്ഥാന്‍ പര്യടനത്തിന്റെ അവസാന ദിവസത്തിലായിരുന്നു ഭാഗവത് ഇത്തരഹ്തില്‍ ഹിന്ദു സമൂഹത്തിന്റെ പ്രശ്നങ്ങളേക്കുറിച്ച് സംസാരിച്ചത്. ജയ്പൂരില്‍ സന്ത് സമാജ് കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തെ ഉദ്ധരിക്കുന്നതില്‍ സന്യാസി സമൂഹത്തിന് നിര്‍ണായക പങ്കാണുള്ളത്. സന്യാസികളുടെ തപസ്സിന്‍റെ ശക്തികൊണ്ട് കൊണ്ട് ഹിന്ദുക്കളെ ഉണര്‍ത്താന്‍ കഴിയും, അവരെ കൂട്ടത്തോടെ വെളിച്ചത്തിലേക്ക് നയിക്കാന്‍ കഴിയുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
നേരത്തെ മദര്‍ തെരേസയെ മതപരിവര്‍ത്തക എന്ന് വിളിച്ചത് പ്രതിഷേധം വിളിച്ച് വരുത്തിയിരുന്നു. എന്നാല്‍ പറഞ്ഞതില്‍ നിന്ന് ഭാഗവത് ഒരു ചുവടുകൂടി പുറകോട്ട് പോയിട്ടില്ല എന്ന് മാത്രമല്ല അതില്‍ ഉറച്ചു നില്‍ക്കുക കൂടിയാണ്. ഭാഗവതിന് ആര്‍എസ്‌എസ് പൂര്‍ണ പിന്തുണയാണ് നല്‍കിയിരിക്കുന്നത്. അതിനിടെ മോഡിയോടും ബിജെപിയോടും എതിര്‍പ്പുണ്ടെങ്കിലും ഭാഗവതിന്റെ പ്രസ്താവനയക്ക് ശിവസേനയും പിന്തുണ നല്‍കിയിട്ടുണ്ട്.