പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്തെന്ന് മോഡി

Webdunia
വെള്ളി, 7 നവം‌ബര്‍ 2014 (17:42 IST)
പെണ്‍കുട്ടികള്‍ രാജ്യത്തിന്റെ സമ്പത്താണെന്നും രാജ്യത്ത് പെണ്‍ഭ്രൂണഹത്യ അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.  തന്റെ മണ്ഡലമായ വാരണാസിയില്‍ ജയപൂര്‍ ഗ്രാമത്തെ ദത്തെടുക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പെണ്‍കുട്ടികളെ ഭാരമായി കാണുന്ന രീതി മാറ്റണമെന്നും മോദി നിര്‍ദ്ദേശിച്ച മോഡി. പെണ്‍കുഞ്ഞുങ്ങളില്ലാത്ത ലോകത്ത് മനുഷ്യവംശം എങ്ങനെ നിലനില്‍ക്കുമെന്നും ചോദിച്ചു. ആയിരം യുവാക്കള്‍ക്ക് 800 പെണ്‍കുട്ടികള്‍ എന്നാണ് ഇപ്പോഴത്തെ കണക്ക്. അങ്ങനെ വരുന്പോള്‍ ഇരുന്നൂറ് ആണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാനാകാതെ വരുമെമ്മും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡല്‍ഹി ഭരിച്ചവരും ഉത്തര്‍പ്രദേശ് ഭരിച്ചവരും കൊണ്ടുവന്ന നയങ്ങള്‍ കാരണം കഴിഞ്ഞ അറുപത് വര്‍ഷമായി ഇന്ത്യയിലെ ഗ്രാമങ്ങള്‍ വികസിച്ചിട്ടില്ല. അതിനാല്‍ തന്നെ ഗ്രാമങ്ങളുടെ വികസനത്തിന് സര്‍ക്കാരുകളെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കണം. ഗ്രാമങ്ങള്‍ക്ക് സ്വന്തം പദ്ധതികളും തൊഴില്‍ വൈഭവവും കൊണ്ട് സ്വയം വികസിക്കാന്‍ കഴിയും. അതിനുവേണ്ടിയാണ് സര്‍ക്കാര്‍ സന്‍സദ് ആദര്‍ശ് ഗ്രാമയോജന പോലുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിരിക്കുന്നതെന്നും മൊഡി പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.