പ്രധാന മന്ത്രി നരേന്ദ്ര മോഡി വിദേശ യാത്രകള്‍ നടത്തി രാജ്യത്തിന്റെ ഖജനാവ് മുടിക്കുന്നു എന്നാണ് പ്രതിപക്ഷവും എതിരാളികളും ആരോപിച്ചിരുന്നത്. എന്നല്‍ എതിരാളികളുടെ അടച്ചിരുത്തുന്ന വിവരാവകാശ രേഖകള്‍ പുറത്തുവന്നു. വിദേശ യാത്രയുടെ പേരില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് പൊടിച്ചു തീര്‍ത്തത് 676 കോടി രൂപയ്ക്ക് മുകളില്‍ വരുമെന്നാണ് വിവരാവകാശ നിയമ പ്രകാരം ലഭിച്ച് രേഖകളില്‍ നിന്ന് കിട്ടുന്നത്.
എന്നാല്‍ നിയമപ്രകാരം ചോദിച്ച മുഴുവന്‍ കണക്കുകളും ഇതവ്രെ നല്‍കിയിട്ടില്ല. മുഴുവനും കണക്കിലെടുത്താല്‍ മന്‍മോഹന്‍ പൊടിച്ചത് 1000 കോടി രൂപയ്ക്ക് മുകളില്‍ വരുമെന്നാണ് വിവരം. വിവരാവകാശ നിയമപ്രകാരം പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. 2004 മെയ് 22 ന് സ്ഥാനമേറ്റ മന്‍മോഹന്‍ സിംഗ് 2014 മെയ് 17 വരെ പ്രധാനമന്ത്രിയായിരുന്നു. ഈ പത്ത് വര്‍ഷത്തിനിടയില്‍ മന്‍മോഹന്‍ സിംഗ് നടത്തിയത് 73 വിദേശ യാത്രകളാണ്. സിംഗിന്റെ 65 യാത്രകളുടെ ചെലവ് മാത്രമെ കണക്ക് കൂട്ടിയിട്ടുള്ളു. അത് മാത്രം 6,76,74,33,477 രൂപ വരും. ബാക്കി എട്ട് യാത്രകളുടെ കണക്ക് ഇനിയും കൂട്ടിയെടുക്കാനിരിക്കുന്നതേയുള്ളൂ. അത് കൂടി കൂട്ടിയാല്‍ സിംഗിന്റെ യാത്രച്ചെലവ് 1000 കോടിക്കടുത്തെത്തിയേക്കും.
രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്ത് സിംഗ് 35 തവണ വിദേശയാത്ര നടത്തി. ഇതില്‍ 15 എണ്ണം പാര്‍ലമെന്റ് സമ്മേളനത്തിനിടെയായിരുന്നു. മോഡി പാര്‍ലമെന്റ് സമ്മേളനത്തിനിടെ വിദേശ സന്ദര്‍ശനത്തിനു പോയത് കോണ്‍ഗ്രസ് വിവാദമാക്കിയിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ വിദേശയാത്ര പോയ ആദ്യത്തെ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിംഗ് എന്ന് ബി ജെ പി കളിയാക്കുന്നു. 15 തവണയാണ് പാര്‍ലമെന്റ് സമ്മേളനത്തിനിടെ സിംഗ് വിദേശത്ത് പോയത്.
പ്രധാനമന്ത്രിയായിരിക്കേ മന്‍മോഹന്‍ സിംഗ് ഏറ്റവും കൂടുതല്‍ യാത്ര നടത്തിയിരിക്കുന്നത് അമേരിക്കയിലേക്കാണ്. പത്ത് വര്‍ഷത്തിനിടെ സിംഗ് അമേരിക്ക സന്ദര്‍ശിച്ചത് ആറ് തവണ! 7 ദിവസത്തെ മെക്‌സിക്കോ - ബ്രസീല്‍ യാത്രയാണ് സിംഗിന്റെ ഏറ്റവും ചെലവേറിയ യാത്ര. 2.9 കോടി രൂപയാണ് ഈ ഒരൊറ്റ യാത്രയില്‍ പൊടിച്ചത്. 2010 ലെ ബ്രസീല്‍ - അമേരിക്ക യാത്രയുടെ ചെലവ് 22 കോടിയില്‍പ്പരം. അതേസമയം പാകിസ്താന്‍, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, ചൈന തുടങ്ങിയ അതിര്‍ത്തിരാജ്യങ്ങളിലേക്ക് സിംഗ് നാമമാത്രമായ യാത്രകളേ നടത്തിയിട്ടുള്ളൂ. ഇത് ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങളില്‍ ഉലച്ചില്‍ ഉണ്ടാക്കിയിരുന്നു.
യാത്രകളുടെ കാര്യത്തില്‍ ഏറ്റവും കുറച്ച് ചെലവഴിച്ച വാജ്പേയി ആണ്. അഞ്ച് വര്‍ഷം പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് 35 വിദേശയാത്രകള്‍ നടത്തി. പക്ഷേ ചെലവ് വെറും 185 കോടി രൂപ മാത്രം. പാകിസ്താനിലെ ലാഹോറിലേക്ക് വാജ്‌പേയ് ബസില്‍ യാത്ര നടത്തിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.