ഇന്ത്യയെ ലോകത്തിന്റെ മാനുഫാക്‌ചറിംഗ് ഹബ്ബാക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരംഭിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ കാമ്പയിന് ഫേസ്ബുക്കില്‍ മികച്ച ഡിമാന്‍ഡ്. കേന്ദ്രസര്‍ക്കാരിന്റെ മറ്റേത് പദ്ദതിയേക്കാളും കൂടുതല്‍ ആളുകള്‍ പിന്തുണയക്കുന്നത് ഇപ്പോള്‍ മേയ്ക്ക് ഇന്‍ ഇന്ത്യ കാമ്പയിനേയാണ് എന്നതാണ് കൌതുകരം. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഓരോ മൂന്ന് സെക്കന്‍ഡിലും പുതുതായി ഓരോ പുതിയ അംഗം എത്തുകയാണ്. നിലവില്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതിനകം 30ലക്ഷത്തിലേറെപ്പേര്‍ അംഗങ്ങളായിട്ടുണ്ട്.
ഇന്ത്യയിലും വിദേശത്തുനിന്നുമായി 210 കോടി പേരുടെ പിന്തുണയാണ് പദ്ധതിയ്ക്ക് ലഭിച്ചിരിക്കുന്നത്.മൂന്ന് മാസം മുമ്പാണ് പദ്ധതി മോഡി പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഒരു പദ്ധതിയ്ക്ക് വ്യാപകമായി പിന്തുണ ലഭിക്കുന്നത് ഇതാദ്യമായാണ്. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നത് 2.63 ലക്ഷം പേരാണ്. യൂട്വൂബില്‍ ആറ് ലക്ഷത്തോളം പേരും മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് കണ്ടറിഞ്ഞു. മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ വെബ്‌സൈറ്റ് ആഗോള തലത്തിലായി 55 ലക്ഷം പേര്‍ സന്ദര്‍ശിച്ചു.
രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുക, ആഭ്യന്തര ഉത്‌പാദനം പ്രോത്‌സാഹിപ്പിക്കുക, ഗുണനിലവാരമുള്ള ഉത്‌പന്നങ്ങള്‍ നിര്‍മ്മിക്കുക, ആഗോള തലത്തില്‍ ഇന്ത്യന്‍ ഉത്‌പന്നങ്ങളുടെ സ്വീകാര്യത കൂട്ടുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, രാജ്യത്തെ കൂടുതല്‍ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുക തുടങ്ങിയവയാണ് മെയ്‌ക്ക് ഇന്‍ ഇന്ത്യയുടെ ലക്ഷ്യം.