'വീണ്ടും ഞാന്‍ തന്നെ'; മൂന്നാം ടേമിലും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് സൂചന നല്‍കി നരേന്ദ്ര മോദി

Webdunia
വ്യാഴം, 27 ജൂലൈ 2023 (09:33 IST)
ഒരു തവണ കൂടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് സൂചന നല്‍കി നരേന്ദ്ര മോദി. പ്രധാനമന്ത്രി കസേരയില്‍ ഹാട്രിക് ലക്ഷ്യമിടുകയാണ് മോദി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും പാര്‍ട്ടിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് മോദി തീരുമാനം മാറ്റിയെന്നാണ് വിവരം. രാജ്യത്തിന്റെ വികസന യാത്ര അവസാനിക്കില്ലെന്നും തന്റെ മൂന്നാം ടേമില്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി ഇന്ത്യ മാറുമെന്നും മോദി പറഞ്ഞു. 
 
മോദി തന്നെ അടുത്ത തവണയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് അമിത് ഷായും നേരത്തെ പറഞ്ഞിരുന്നു. ബിജെപിയുടെ മൂന്നാം ടേമില്‍ താന്‍ തന്നെയായിരിക്കും നയിക്കുകയെന്ന സൂചനയാണ് മോദി നല്‍കുന്നത്. 
 
പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ 'ഇന്ത്യ' ഒരു നേതാവിനെയും ഇതുവരെ ഉയര്‍ത്തികാണിച്ചിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തിന് ഒരു നേതാവില്ലെന്നും ബിജെപിയുടെ നേതാവ് മോദിയാണെന്നും പ്രചാരണം ആരംഭിച്ചിരിക്കുകയാണ് ബിജെപിയും എന്‍ഡിഎ മുന്നണിയും. ഇതിന്റെ ഭാഗമായാണ് തന്റെ മൂന്നാം ടേമിനെ കുറിച്ച് മോദി പൊതുവേദിയില്‍ സൂചന നല്‍കിയത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article