മോഡി 10 വര്‍ഷം ഭരിക്കും, കെജ്രിവാളിനെ ജനം തെരുവില്‍ നേരിടും...!

Webdunia
ബുധന്‍, 1 ഏപ്രില്‍ 2015 (19:53 IST)
അഴിമതി വിരുദ്ധപോരാട്ടവുമായി ഡല്‍ഹിയില്‍ അധികാരത്തിലേക്ക്‌ ഉയര്‍ന്ന അരവിന്ദ്‌ കെജ്രിവാളും ആംആദ്‌മിപാര്‍ട്ടിയും 2017 ല്‍ ഓര്‍മ്മയാകും. കെജ്രിവാളിനെ ജനം തെരുവില്‍ നേരിടും, ആം ആദ്മി പാര്‍ട്ടി പിളര്‍ന്ന് നാമാവശേഷമാകും, വായിച്ചിട്ട് മറ്റൊരു ഏപ്രില്‍ ഫൂളിനുള്ള ശ്രമമാണെന്ന് വായനക്കാര്‍ ദയവായി തെറ്റിദ്ധരിക്കരുത്. ഇത് ഒരു ജ്യോതിഷ പ്രവചനമാണ്. ജ്യോതിഷം, അന്ധവിശ്വാസം എന്നൊക്കെപ്പറഞ്ഞ്ജ് തള്ളിക്കളയാന്‍ വരട്ടെ. കാരണം ഇത് പ്രവചിച്ച ആള്‍ അത്ര ചില്ലറക്കാരനല്ല.

ആപ്പിന്റെ ആദ്യ ഉയര്‍ച്ചയും തുടര്‍ന്ന്‌ അതിന്റെ വീഴ്‌ചയും കിറുകൃത്യമായി പ്രഖ്യാപിച്ച ആളാണ് ആപ്പിന്റെ ദയനീയ പരാജയം പ്രവചിച്ചിരിക്കുന്നത്. കക്ഷിയാരാണെന്നറിയാമോ? പ്രസിദ്ധ ജ്യോതിഷി സുശീല്‍ ചതുര്‍വേദി. പാര്‍ട്ടീ ആദ്യം അധികാരത്തില്‍ വന്നപ്പോള്‍ ആപ്പിനുള്ള പിന്തുണ കോണ്‍ഗ്രസ്‌ പിന്‍വലിക്കുകയോ പാര്‍ട്ടിക്കുള്ളില്‍ ആഭ്യന്തരകലാപം ഉണ്ടാകുകയോ ചെയ്യുമെന്ന്‌ 2013 ഡിസംബറില്‍ തന്നെ പറഞ്ഞിരുന്നു. ഇത് രണ്ടും നടന്നു.

എന്നാല്‍ ഈയൊരു കാര്യം കൊണ്ട് മാത്രം ഇയാളെ എങ്ങനെ വിശ്വസിക്കുമെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എന്നാല്‍ കേട്ടോളു...  ഇന്ദിരാഗാന്ധി, രാജീവ്‌ എന്നിവരുടെ മരണവും ബിജെപിയുടെ വമ്പന്‍ വിജയവും ഇദ്ദേഹം പറഞ്ഞതുപോലെ തന്നെയാണ് സംഭവിച്ചിരിക്കുന്നത്. കൂടാതെ റിലയന്‍സ്‌ സഹോദരങ്ങളായ മുകേഷ്‌, അനില്‍ പോര്‌, സദ്ദാമിന്റെ വീഴ്‌ച, ചാള്‍സ്‌ ഡയാന വിവാഹമോചനം, എബി വാജ്‌പേയി അധികാരത്തില്‍ വരും, സോണിയ പ്രധാനമന്ത്രിയാകില്ല, പ്രിയങ്ക രാഷ്‌ട്രീയത്തോട്‌ താല്‍പ്പര്യം കാണിക്കില്ല തുടങ്ങിയ കാര്യവും ഇദ്ദേഹം പ്രവചിച്ചിരുന്നതാണ്. അതെല്ലാം കൃത്യമായി സംഭവിച്ചിരിക്കുന്നു.

ഏതായാലും 2012 നവംബറില്‍ അരവിന്ദ്‌ കെജ്രിവാളിന്റെ ബുദ്ധിയില്‍ ഉദയം കൊണ്ട പാര്‍ട്ടിക്ക്‌ വെറും അഞ്ചു വര്‍ഷം മാത്രമേ ആയുസ്സുള്ളു എന്നാണ് സുശീല്‍ ചതുര്‍വേദി പ്രവചിച്ചിരിക്കുന്നത്. ജൂണില്‍ പാര്‍ട്ടി രണ്ടാകുമെന്നും പിളര്‍പ്പ്‌ രൂക്ഷമാകുമെന്നും പറയുന്നുണ്ട്‌. കെജ്രിവാളിന്‌ വരാനിരിക്കുന്നത്‌ ഏറ്റവുംദുര്‍ഘടമായ സമയമായിരിക്കും. 2017 ജനുവരിയോടെ ആംആദ്‌മി പാര്‍ട്ടിയുടെ തകര്‍ച്ച പൂര്‍ത്തിയാകും. പ്രഭാവം നശിച്ച്‌ അരവിന്ദ്‌ കെജ്രിവാള്‍ അപ്രത്യക്ഷനാകുകയും അദ്ദേഹത്തിനെതിരേ തെരുവില്‍ പ്രതിഷേധം നടക്കുകയും ചെയ്യും. ചിലപ്പോള്‍ കയ്യേറ്റം വരെ ഉണ്ടായേക്കാമെന്നും പറയുന്നു.

ഏതായാലും സുശീലിന്റെ പ്രവചനം ഫലിക്കുന്ന ലക്ഷണങ്ങളൊക്കെയാണ് ഇപ്പോള്‍ കാണുന്നത്. അതിനുള്ള കാരണങ്ങളൊക്കെ പാര്‍ട്ടിയില്‍ ഇപ്പോള്‍ തന്നെ തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ മോഡീ വിരുദ്ധരായ കോണ്‍ഗ്രസ് ഇടത് രാഷ്ട്രീയ കക്ഷികള്‍ക്ക് ഈ പ്രവചനം അത്ര നല്ലതല്ല പറയുന്നത്. മോഡി തുടര്‍ച്ചയായി കുറഞ്ഞത് 10 വര്‍ഷം അധികാരത്തില്‍ തുടരുമെന്നാണ് സുശീല്‍ പ്രവചിച്ചിരിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.