സ്വച്ഛ് ഭാരത്: അംബാസഡറാകാന്‍ അഖിലേഷ് യാദവിന് മോഡിയുടെ ക്ഷണം

Webdunia
ശനി, 8 നവം‌ബര്‍ 2014 (15:12 IST)
ഉത്തര്‍ പ്രദേശിലെ ശുചീകരണ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകാന്‍ മോഡി തിരഞ്ഞെടുത്തവരില്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവും.ഗംഗാനദിയുടെ തീരത്ത് ശുചിത്വ യജ്ഞത്തിനായി നരേന്ദ്ര മോഡി തൂമ്പ എടുത്ത് ശുചീകരണത്തിനിറങ്ങിയിരുന്നു.

ഭോജ്പുരി നടന്‍ മനോജ് തിവാരി, സൂഫി ഗായകന്‍ കൈലാഷ് ഖേര്‍, ഹാസ്യതാരം രാജു ശ്രീവാസ്തവ, ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കൈഫ്, സുരേഷ് റെയ്ന, ചിത്രകൂട്ടിലെ കാഴ്ചവൈകല്യമുള്ളവര്‍ക്കായുള്ള സര്‍വകലാശാല ചാന്‍സലര്‍ സ്വാമി റാം ഭദ്രാചാര്യ, സംസ്കൃത പണ്ഡിതന്‍ ദേവി പ്രകാശ് ദ്വിവേദി, എഴുത്തുകാരന്‍ മനു ശര്‍മ എന്നിവരേയും മോഡി ക്ഷണിച്ചിട്ടുണ്ട്.

നേരത്തെ ഗാന്ധി ജയന്തി ദിനത്തില്‍ ശുചീകരണ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാകാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ബോളിവുഡ് താരം ആമിര്‍ ഖാന്‍ എന്നിവരെ മോഡി ക്ഷണിച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും   ട്വിറ്ററിലും പിന്തുടരുക.