മോഡി സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് വകുപ്പുകളായി

Webdunia
ചൊവ്വ, 27 മെയ് 2014 (13:13 IST)
എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. പഴ്‌സണല്‍, പെന്‍ഷന്‍, ബഹിരാകാശ ശാസ്ത്രം, നയപരം, മന്ത്രിമാര്‍ക്ക് നല്‍കാത്ത മറ്റു വകുപ്പുകള്‍ എല്ലാം പ്രധാനമന്ത്രിയുടെ കൈവശമായിരിക്കും.

മറ്റുമന്ത്രിമാരും വകുപ്പുകളും:-രാജ്‌നാഥ് സിംഗ് (ആഭ്യന്തരം), സുഷമ സ്വരാജ് (വിദേശകാര്യം, പ്രവാസികാര്യം),അരുണ്‍ ജെയ്റ്റിലി (ധനകാര്യം, പ്രതിരോധം, കോര്‍പറേറ്റ്),എം.വെങ്കയ്യ നായിഡു (നഗരവികസനം, പാര്‍ലമെന്ററി, ദാരിദ്ര്യനിര്‍മ്മാര്‍ജനം, ഹൗസിംഗ്),നിതിന്‍ ഗഡ്കരി ( റോഡ് ഗതാഗതം, ഉപരിതല ഗതാഗതം, ഷിപ്പിംഗ്), ഡി.വി സദാനന്ദ ഗൗഡ( റെയില്‍വേ),ഉമാഭാരതി (നദിവികസനം, ജലവിഭവം, ഗംഗാ ശുചീകരണം)നജ്മ ഹെപ്തുള്ള ( ന്യുനപക്ഷ ക്ഷേമം),ഗോപിനാഥ് മുണ്ടെ (ഗ്രാമവികസനം, ശുചീകരണം, കുടിവെള്ളം, പഞ്ചായത്തീരാജ്)

രാം വിലാസ് പാസ്വാന്‍( ഭക്ഷ്യം, പൊതുവിതരണം, ഉപഭോകൃത കാര്യം),ആനന്ത്കുമാര്‍ (വളം, രാസവളം),രവിശങ്കര്‍ പ്രസാദ് (കമ്മ്യുണിക്കേഷന്‍, ഐടി, നിയമം, സാമൂഹ്യനീതി), സ്മൃതി ഇറാനി (മാനവ വിഭവം),പ്രകാശ് ജാവദേക്കര്‍ (വാര്‍ത്താവിനിമയം, പരിസ്ഥിതി),ഡോ.ഹര്‍ഷവര്‍ദ്ധന്‍ (ആരോഗ്യം, കുടുംബക്ഷേമം),മനേക ഗാന്ധി (വനിതാ, ശിശുക്ഷേമം)

അശോക് ഗണപതി രാജു (വ്യോമയാനം),ജുവല്‍ ഓറാം( ആദിവാസിക്ഷേമം),കല്‍രാജ് മിശ്ര (ചെറുകിട- ഇടത്തരം വ്യവസായം),കിരണ്‍ റിജു (ആഭ്യന്തര സഹമന്ത്രി),വി.കെ സിംഗ് (വടക്കു കിഴക്കന്‍ മേഖലയുടെ വികസനം, വിദേശ- പ്രവാസി വകുപ്പുകളില്‍ സഹമന്ത്രി),നിര്‍മ്മല സീതാരാമന്‍ (വാണിജ്യം, വ്യവസായം, കോര്‍പറേറ്റ് കാര്യ സഹമന്ത്രിസ്ഥാനം)

സന്തോഷ് ഗംഗര്‍ (ടെക്‌സ്‌ടൈല്‍സ്),നരേന്ദ്ര സിംഗ് മോതി (തൊഴില്‍ , ഖനി, ഉരുക്ക്),ആനന്ത് ഗീഥെ (വന്‍കിട വ്യവസായം, പൊതുമേഖല സംരംഭങ്ങള്‍),റാവു ഇന്ദ്രജിത്ത് സിംഗ് (സ്റ്റാറ്റിസ്റ്റിക്, ആസുത്രണം വകുപ്പുകളുടെ സ്വതന്ത്ര ചുമതലയും പ്രതിരോധ, ജലവിഭവം, നദീ വികസനം, ഗംഗാ ശുചീകരണ വകുപ്പുകളിലെ സഹമന്ത്രി സ്ഥാനവും)

രാധാ മോഹന്‍ സിംഗ് (കൃഷി),പീയൂഷ് ഗോയല്‍ (ഊര്‍ജം, കല്‍ക്കരി, പാരമ്പര്യേതര ഊര്‍ജം),ധര്‍മ്മേന്ദ്ര പ്രധാന്‍ (പെട്രോളിയം, പ്രകൃതി വാതകം),ഹര്‍സിമ്രത് കൗര്‍ ബാദല്‍ ( ഭക്ഷ്യ സംസ്‌കരണം),മന്ത്രിസഭയിലെ ദളിത് അംഗമായ തവര്‍ ചന്ദ് ഗെലോട്ട് (സാമൂഹ്യ നീതി), ശ്രീപദ് യെസ്സോ നായിക്(സാംസ്‌കാരികം, ടുറിസം സ്വതന്ത്ര ചുമതല)

സര്‍ബാനന്ദ സോനാവല്‍ (സ്‌പോര്‍ട്‌സ്, യുവജനക്ഷേമം),ജിതേന്ദ്ര സിംഗ് (പ്രധാനമന്ത്രിയുടെ ഓഫീസ് ചുമതല, ടെക്‌നോളജി, എര്‍ത്ത് സയന്‍സസ്),പൊന്‍ രാധാകൃഷ്ണന്‍( വന്‍കിട വ്യവസായം, പൊതുമേഖല സംരംഭങ്ങളുടെ സഹമന്ത്രി), കൃഷ്ണപാല്‍ ഗുജ്ജാര്‍ (റോഡ്, ഉപരിതല ഗതാഗതം, ഷിപ്പിംഗ് സഹമന്ത്രി),വിഷ്ണുദേവ സായ് (ഖനി, ഉരുക്ക്, തൊഴില്‍ സഹമന്ത്രി)

സുദര്‍ശന്‍ ഭാഗവത് (സാമൂഹ്യ നീതി സഹമന്ത്രി),സഞ്ജീവ് കുമാര്‍ ബലിയന്‍ (കൃഷി, ഭക്ഷ്യ സംസ്‌കരണം സഹമന്ത്രി),മന്‍സുക് ബായി വാസവ (ആദിവാസിക്ഷേമം സഹമന്ത്രി),റാവു സാബ് ദന്‍വേ ( ഉപഭോക്തൃ വകുപ്പ്, പൊതുവിതരണം, ഭക്ഷ്യം സഹമന്ത്രി),നിഹല്‍ചന്ദ്( വളം, രാസവളം സഹമന്ത്രി).