ഡല്‍ഹിയില്‍ ചരിത്ര വിജയം നേടിയ എഎപി തലവന്‍ അരവിന്ദ് കെജ്‍രിവാളിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദനങ്ങള്‍ അറിയിച്ചു. ഫോണില്‍ വിളിച്ചാണ് മോദി കെജ്‍രിവാളിനെ ആശംസ അറിയിച്ചത്. കെജ്രിവാളിവുമായി മോഡി 2 മിനിട്ടോളം ഫോണില്‍ സംസാരിച്ചു.
കെജ്രിവാളുമായി സംസാരിച്ച വിവരം മോഡി ട്വിറ്ററിലൂടെ അറിയിച്ചു. കെജ്രിവാളിന് അഭിനന്ദനങ്ങള്‍ അറിയിച്ചുവെന്നും ഡല്‍ഹിയുടെ വികസനത്തിന് കേന്ദ്രത്തിന്റെ എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്തുവെന്നും മോഡി ട്വിറ്ററിലൂടെ പറഞ്ഞു. കെജ്രിവാളിനെ ഡല്‍ഹിയിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദി അഭിനന്ദിച്ചു. തിരഞ്ഞെടുപ്പിലെ വിജയത്തിന് കെജ്രിവാളിന് മുഴുവന്‍ മാര്‍ക്ക് നല്‍കുന്നുവെന്നുവെന്ന് കിരണ്‍ ബേദി പറഞ്ഞു.