അംബാനിയെയും അദാനിയെയും പ്രേംജിയെയും പ്രധാനമന്ത്രി നരേന്ദ്ര മോഡി ജപ്പാനില്‍ കൊണ്ടുപോകും. ഇന്ത്യയുടെ വ്യവസായ മുന്നേറ്റം ലക്‍ഷ്യമിട്ടു നടത്തുന്ന പ്രധാനമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനത്തില്‍ വ്യവസായ പ്രമുഖരും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ 50 ഓളം വ്യവസായ പ്രമുഖരുടെ പട്ടികയില്‍ നിന്നും മോഡി നേരിട്ടാണ് ജപ്പാന്‍ സന്ദര്‍ശനത്തിനുള്ളവരെ തെരഞ്ഞെടുക്കുകയായിരുന്നുവത്രേ.
റിലയന്‍സ് ഇന്റസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൌതം അദാനി, വിപ്രോ ചെയര്‍മാന്‍ അസിം പ്രേംജി , ബയോകോണ്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ കിരണ്‍ മസുംദാര്‍ ഷാ, ഐ സി ഐ സി ഐ ബാങ്ക് മാനേജിങ്ങ് ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ ചന്ദ കൊച്ചാര്‍, സണ്‍ ഫര്‍മസ്യുട്ടിക്കല്‍സ് ചെയര്‍മാന്‍ ദിലിപ് സംഘ്‌വി, ഭാരതി എന്റെര്‍പ്രൈസസ് ചെയര്‍മാന്‍ ആന്‍ഡ് സി ഇ ഒ സുനില്‍ മിത്തല്‍ തുടങ്ങി 50 പ്രമുഖര്‍ മോഡിയെ അനുഗമിക്കും.