രാജ്യവ്യാപക മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നാളെ മുതല്‍

Webdunia
വ്യാഴം, 2 ജൂലൈ 2015 (16:17 IST)
രാജ്യവ്യാപക മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി നാളെ നിലവില്‍ വരും. ടെലികോം കമ്മീഷന്‍ ചെയര്‍മാന്‍ രാകേഷ്‌ ഗാര്‍ഗ്‌ അറിയിച്ചതാണ്‌ ഇക്കാര്യം. സൗകര്യം നിലവില്‍ വരുന്നതോടെ ഉപയോക്‌താക്കള്‍ക്ക്‌ രാജ്യത്തെ ഏത്‌ സര്‍വീസിലേക്കും നമ്പര്‍ മാറ്റാനാകും. നിലവില്‍ സ്വന്തം ടെലികോം സര്‍ക്കിളില്‍ മാത്രമേ മൊബൈല്‍ നമ്പര്‍ പോര്‍ട്ട്‌ ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ.

നാളെ മുതല്‍ മറ്റ്‌ സര്‍ക്കുളുകളില്‍ നിന്നും മറ്റ്‌ സംസ്‌ഥാനങ്ങളില്‍ നിന്നുമുള്ള സേവന ദാതാക്കളിലേക്കും നമ്പര്‍ പോര്‍ട്ട്‌ ചെയ്യാം. ടെലികോം സേവന ദാതാക്കള്‍ സമയം നീട്ടി ചോദിച്ചതിനെ തുടര്‍ന്നാണ്‌ മെയ്‌ മൂന്ന്‌ മുതല്‍ വ്യാപകമാക്കാനിരുന്ന രാജ്യ വ്യാപക പോര്‍ട്ടിംഗ്‌ സംവിധാനം ജൂലൈ മൂന്നിലേക്ക്‌ മാറ്റി വച്ചത്‌.