വ്യോമസേനയുടെ യുദ്ധവിമാനം ഹൈവേയില്‍ വിജയകരമായി ഇറക്കി

Webdunia
വ്യാഴം, 21 മെയ് 2015 (11:35 IST)
ഇന്ത്യന്‍ വ്യോമസേനയുടെ ജറ്റ് വിമാനം ദല്‍ഹി-യമുന എക്‌സ്പ്രസ് വേയില്‍ വിജയകരമായി ഇറക്കി. മിറാഷ് 2000 എന്ന ഫൈറ്റ‌ര്‍ ജെറ്റ് വിമാനമാണ് റോഡില്‍ വിജയകരമായി ഇറക്കിയത്. അടിയന്തിര ഘട്ടങ്ങളില്‍ വ്യോമസേന വിമാനങ്ങള്‍ ഇറക്കുന്നതിന് റോഡ്‌ റണ്‍വേ ഉപയോഗിക്കാനുള്ള പരിശീലനത്തിന്റെ ഭാഗമായിട്ടായിരുന്നു പരീക്ഷണം.

ആഗ്രയ്ക്കും ഗ്രേറ്റര്‍ നോയിഡയ്ക്കും ഇടയിലുള്ള യമുന എക്‌സ്പ്രസ് ഹൈവേയില്‍ മഥുരയ്ക്കു സമീപമാണ് വിമാനം ഇറക്കിയത്. ആറ് വരി ഹൈവേയാണിത്.എന്നാല്‍ അപ്രതീക്ഷിതമായി വിമാനം ഹൈവേയില്‍ ഇറക്കിയത് യമുന എക്സ്പ്രസ് വേയില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കി. പരീക്ഷണം വിജയകരമായിരുന്നുവെന്ന് വ്യോമസേന മന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് റണ്‍വേയിലല്ലാതെ റോഡില്‍ ഒരു യുദ്ധവിമാനം ഇറക്കുന്നത്.